കോഴിക്കോട്: മലബാറിലെ വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരമുണ്ടാക്കണമെന്നും പ്ലസ് വണ്‍ പ്രവേശനത്തിന് എല്ലാ വര്‍ഷവും നടത്തുന്ന രീതി അവസാനിപ്പിക്കണമെന്നും ആള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 15ന് രാവിലെ 10 മണിക്ക് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിന് മുന്‍പില്‍ പ്രതിഷേധ ധര്‍ണ നടത്തും. പിന്നോക്ക വിഭാഗത്തിലെ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ കാലഘട്ടത്തിനനുസരിച്ച് വര്‍ധിപ്പിക്കുകയും യഥാസമയം വിതരണം നടത്തുകയും വേണം. ധര്‍ണാ സമരം കേന്ദ്രകമ്മിറ്റിയംഗം വി.രാജേന്ദ്രന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. പാര്‍ട്ടി സ്ഥാപകദിനമായ 22ന് രാവിലെ 10 മണി മുതല്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് പരിസരത്ത് വച്ച് സുഭാഷിസമാണ് ഇന്ത്യയുടെ ഭാവി, ഹര്‍ഘര്‍ നേതാജി എന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനവും ഫോട്ടോ പുഷ്പാര്‍ച്ചനയും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി രാമദാസ് വേങ്ങേരി, സംസ്ഥാന സെക്രട്ടറിയേറ്റ് മെംബര്‍ ബഷീര്‍ പൂവാട്ട് പറമ്പ്, ജില്ലാ സെക്രട്ടറിയേറ്റ് മെംബര്‍മാരായ ശക്തിസര്‍ പനോജി, മനോജ് കാരന്തൂര്‍ എന്നിവര്‍ പങ്കെടുത്തു.