ഫാസിസത്തിനെതിരേ ജനാധിപത്യ സദസ് 15ന്

ഫാസിസത്തിനെതിരേ ജനാധിപത്യ സദസ് 15ന്

കോഴിക്കോട്: ഫാസിസ്റ്റ് രാഷ്ട്രീയത്തെ ചെറുക്കാനും ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കാനും ഫാസിസ്റ്റ്‌വിരുദ്ധ മുന്നണി ജനാധിപത്യ സദസ് 15ന് വൈകീട്ട് നാല് മണിക്ക് ടൗണ്‍ഹാളില്‍ സംഘടിപ്പിക്കുമെന്ന് ചെയര്‍മാന്‍ ബേബി വാസന്‍മാസ്റ്റര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പരിപാടി പ്രൊഫ.എം.എന്‍ കാരശ്ശേരി ഉദ്ഘാടനം ചെയ്യും. പ്രൊഫ.കെ.ഇ.എന്‍ കുഞ്ഞഹമ്മദ്, ബാബു പറശ്ശേരി, അഡ്വ.എം.രാജന്‍, ടി.വി ബാലന്‍, പി.സി ഉണ്ണിച്ചെക്കന്‍, മുക്കം മുഹമ്മദ്, കെ.അജിത, ഡോ.ഖദീജ മുംതസ്, കെ.ലോഹ്യ, പ്രൊഫ.ടി.പി കുഞ്ഞിക്കണ്ണന്‍, കെ.എസ് ഹരിഹരന്‍, ഡോ.കെ.എന്‍ അജോയ്കുമാര്‍, പി.ഉഷാദേവി, പി.എം ശ്രീകുമാര്‍, എന്‍.വി ബാലകൃഷ്ണന്‍, എന്‍.സഗീഷ് ബാബു, ടി.ടി.ഇസ്മായില്‍, ആലിക്കുട്ടി മാസ്റ്റര്‍, പി.കെ പ്രിയേഷ് കുമാര്‍, യു.പി അബൂബക്കര്‍ എന്നിവര്‍ പ്രസംഗിക്കും. വാര്‍ത്താസമ്മേളനത്തില്‍ കണ്‍വീനര്‍ എം.ശങ്കരന്‍ മാസ്റ്റര്‍, സി.പി അബ്ദുറഹിമാന്‍, വാസുദേവന്‍.പി, ഷാജി എല്ലോറ എന്നിവര്‍ സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *