പുരാവസ്തു തട്ടിപ്പില്‍ കെ സുധാകരനല്ല, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്കാണ് പങ്കെന്ന് മോന്‍സന്‍ മാവുങ്കല്‍

പുരാവസ്തു തട്ടിപ്പില്‍ കെ സുധാകരനല്ല, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്കാണ് പങ്കെന്ന് മോന്‍സന്‍ മാവുങ്കല്‍

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ കെ. സുധാകരനല്ല. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്കാണ് പങ്കെന്ന് മോന്‍സന്‍ മാവുങ്കല്‍. പോക്‌സോ കേസില്‍ വിചാരണക്ക് എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ മാധ്യമപ്രവര്‍ത്തകരോടാണ് ഇക്കാര്യം പറഞ്ഞത്.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് വരെ നേരിട്ട് ബന്ധമുള്ള കേസാണിത്. ശരിയായി അന്വേഷിച്ചാല്‍ ഡിജിപി വരെ അകത്താകും. ഇക്കാര്യങ്ങളെല്ലാം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നും മോന്‍സന്‍ പറഞ്ഞു.

അതേസമയം പ്രസ്തുത കേസില്‍, മുന്‍ ഡി.ഐ.ജി സുരേന്ദ്രന്‍, ഐ.ജി ലക്ഷ്മണ എന്നിവരെ മൂന്നും നാലും പ്രതികളാക്കി എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇരുവരെയും വൈകാതെ ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം കേസില്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെ രണ്ടാം പ്രതിയാക്കി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *