പുനെ: പുനെ – മുംബൈ എക്സ്പ്രസ് വേയില്‍ കെമിക്കല്‍ ടാങ്കര്‍ പൊട്ടിത്തെറിച്ചു. ടാങ്കര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. ലോണവാലയ്ക്കും ഖണ്ഡാലയ്ക്കുമിടയില്‍ രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. ടാങ്കര്‍ മറിഞ്ഞതോടെ എണ്ണ ലീക്കായതാണ് തീപിടിത്തത്തിന് കാരണമായത്.
ടാങ്കര്‍ ലോറിയിലുണ്ടായിരുന്ന ഒരാളും മറ്റ് വാഹനങ്ങളില്‍ സഞ്ചരിച്ചിരുന്ന മൂന്നുപേരുമാണ് അപകടത്തില്‍ മരിച്ചത്. പൊട്ടിത്തെറിച്ച ടാങ്കറിന്റെ ഭാഗങ്ങള്‍ മറ്റ് വാഹനങ്ങളുടെ മുകളില്‍ പതിക്കുകയായിരുന്നു. തീ നിയന്ത്രണവിധേയമാക്കിയതായി പോലിസ് അറിയിച്ചു. പരുക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടാകുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. അപകടത്തെതുടര്‍ന്ന് ഹൈവേയിലെ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം വണ്‍വേ ഗതാഗതം പുനഃസ്ഥാപിച്ചെടുത്തു.
At least 4 people were killed & 3 others injured after a chemical tanker overturned and caught #fire on the #Mumbai–#Pune Expressway on Tuesday, officials said. ⤵️ pic.twitter.com/3laLt7I4k7
— Siraj Noorani (@sirajnoorani) June 13, 2023