ന്യൂമാഹി ഇനി പലഹാര ഗ്രാമം

ന്യൂമാഹി ഇനി പലഹാര ഗ്രാമം

ന്യൂമാഹി: മാഹി, തലശ്ശേരി മേഖലയിലെ തനതായ രുചി വൈവിധ്യങ്ങള്‍ കൈപുണ്യത്തോടെ ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ന്യൂമാഹിയെ പലഹാര ഗ്രാമമാക്കുന്നു.
‘പലഹാര ഗ്രാമം’ പദ്ധതിയുമായി ബന്ധപ്പെട്ട യോഗം ന്യൂമാഹി ഗ്രാമപഞ്ചായത്ത് ഹാളില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഇ. വിജയന്‍ മാസ്റ്റരുടെ സാന്നിദ്ധ്യത്തില്‍ നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് എം.കെ സെയ്തു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് അര്‍ജുന്‍ പവിത്രന്‍, ബ്ലോക്ക് ഇന്‍ഡസ്ട്രിയല്‍ ഓഫീസര്‍ രജിത്ത് കുമാര്‍, പഞ്ചായത്ത് സെക്രട്ടറി കെ.എ ലസിത, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കെ.എം രഘുരാമന്‍ ജനപ്രതിനികള്‍ എന്നിവര്‍ പങ്കെടുത്തു. പലഹാര ഗ്രാമം പദ്ധതിയുമായി ബന്ധപ്പെട്ട് ന്യൂമാഹി പഞ്ചായത്തില്‍ രുചികരമായ പലഹാരങ്ങള്‍ ലഭ്യമാകുന്ന ഔട്ട്‌ലെറ്റ് ആരംഭിക്കാന്‍ തീരുമാനിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *