ചിക്കന്‍ വ്യാപാരികളുടെ ത്രിദിന സമരത്തിന് നാളെ ആരംഭം

ചിക്കന്‍ വ്യാപാരികളുടെ ത്രിദിന സമരത്തിന് നാളെ ആരംഭം

കോഴിക്കോട്: കോഴി വില വര്‍ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സംസ്ഥാന ചിക്കന്‍ വ്യാപാരി സമിതി 14 മുതല്‍ 16 വരെ കടയടപ്പ് സമരം നടത്തുമെന്ന് ജില്ലാ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുന്ന കുത്തക കോഴി ഫാം മാഫിയയ്‌ക്കെതിരേ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണം. ട്രോളിങ് നിരോധനവും ബക്രീദും മുന്‍കൂട്ടി കണ്ടാണ് കൃത്രിമക്ഷാമം ഉണ്ടാക്കുന്നത് വിപണിയില്‍ ലഭിക്കുന്ന കോഴികളുടെ തൂക്കം പരിശോധിച്ചാല്‍ പൂഴ്ത്തിവയ്പ്പ് മനസിലാവും.
ഉപജീവനത്തിന് വേണ്ടി കച്ചവടം നടത്തുന്ന ചിക്കന്‍ വ്യാപാരികളെയും പൊതുജനങ്ങളെയും കൊള്ളയടിക്കുന്ന നടപടി ഫാം ഉടമകള്‍ അവസാനിപ്പിക്കണം. സംസ്ഥാന ട്രഷറര്‍ കെ.വി റഷീദ്, ജില്ലാ സെക്രട്ടറി മുസ്തഫ കിണാശ്ശേരി, ആക്ടിങ് സെക്രട്ടറി ഫിറോസ് പൊക്കുന്ന്, ട്രഷറര്‍ സി.കെ അബ്ദുറഹിമാന്‍ പങ്കെടുത്തു.
Share

Leave a Reply

Your email address will not be published. Required fields are marked *