ഗുരുവായൂരില്‍ ലോഡ്ജില്‍ രണ്ട് കുട്ടികള്‍ മരിച്ച നിലയില്‍; പിതാവിനെ ഗുരുതരാവസ്ഥയിലും കണ്ടെത്തി

ഗുരുവായൂരില്‍ ലോഡ്ജില്‍ രണ്ട് കുട്ടികള്‍ മരിച്ച നിലയില്‍; പിതാവിനെ ഗുരുതരാവസ്ഥയിലും കണ്ടെത്തി

ഗുരുവായൂരിലെ ലോഡ്ജില്‍ രണ്ട് കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തി. 14, 8 വയസ്സ് പ്രായമുള്ള കുട്ടികളാണ് മരിച്ചത്. ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ കുട്ടികളുടെ പിതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യക്ക് ശ്രമിച്ചതായാണ് സംശയിക്കുന്നത്. വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി ചന്ദ്രശേഖരനും മക്കളുമാണ് മരിച്ചത്. ഇന്നലെ രാത്രി 10.30നാണ് ഇവര്‍ മുറിയെടുത്തത്. കുട്ടികളില്‍ ഒരാള്‍ തൂങ്ങി മരിച്ച നിലയിലും മറ്റൊരാള്‍ മരിച്ച് കിടക്കുന്ന നിലയിലുമാണ്. ചന്ദ്രശേഖരന്‍ കൈ ഞെരമ്പ് മുറിച്ച് അവശനിലയിലുമായിരുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *