എൻ്റെ സന്തോഷത്തിൻ്റെ ഇടമാണ് അദ്ദേഹം; പ്രണയം വെളിപ്പെടുത്തി സിനിമാതാരം തമന്ന

എൻ്റെ സന്തോഷത്തിൻ്റെ ഇടമാണ് അദ്ദേഹം; പ്രണയം വെളിപ്പെടുത്തി സിനിമാതാരം തമന്ന

ബോളിവുഡ് നടന്‍ വിജയ് വര്‍മയുമായി പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി നടി തമന്ന.കഴിഞ്ഞ കുറേ മാസങ്ങളായുള്ള ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ടാണ് തമന്ന തന്നെ സ്ഥിരീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. കേട്ടതെല്ലാം ഗോസിപ്പല്ലെന്നും താനും വിജയ് വര്‍മയും പ്രണയത്തിലാണ് എന്നുമാണ് തമന്ന ഫിലിം കമ്പാനിയനുമായി നടത്തിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.

ലസ്റ്റ് സ്റ്റോറീസ് 2-ന്റെ സെറ്റില്‍ വെച്ചാണ് വിജയ് വര്‍മയുമായി അടുപ്പത്തിലായതെന്നും താന്‍ തേടിക്കൊണ്ടിരുന്നയാളാണ് അദ്ദേഹമെന്നും തമന്ന പറഞ്ഞു. സഹതാരമായതുകൊണ്ട് മാത്രം അടുപ്പമുണ്ടാവുമെന്ന് കരുതുന്നില്ലെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

ഞാന്‍ ആഴത്തില്‍ ശ്രദ്ധിക്കുന്ന ഒരു വ്യക്തിയാണ് വിജയ്. അതെ, അദ്ദേഹം എന്റെ സന്തോഷത്തിന്റെ ഇടമാണ്.’ തമന്ന തുറന്നുപറഞ്ഞു. കഴിഞ്ഞ വര്‍ഷം മുതല്‍ തന്നെ വിവിധ ചടങ്ങുകളില്‍ ഒന്നിലധികം അവസരങ്ങളില്‍ ഇരുതാരങ്ങളേയും ഒരുമിച്ച് കണ്ടിരുന്നു. ഒരുമിച്ച് പുതുവത്സരം ആഘോഷിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് ഇരുവരുടേയും പ്രണയത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ആദ്യം പ്രചരിക്കാന്‍ തുടങ്ങിയത്.

തമന്നയും വിജയിയും ഒരുമിച്ചഭിനയിച്ച ആന്തോളജി ചിത്രമായ ലസ്റ്റ് സ്റ്റോറീസ് 2 വൈകാതെ തീയേറ്ററുകളിലെത്തും.

Share

Leave a Reply

Your email address will not be published. Required fields are marked *