ദുബൈ: ചിരന്തന റമദാനില്‍ പ്രസിദ്ധീകരിച്ച അല്‍ റയ്യാന്‍ മാഗസിന് പി.എ ഇബ്രാഹിം ഹാജിയുടെ പുത്രന് സുബൈറിന് കൈമാറി. അന്തരിച്ച ഇബ്രാഹിം ഹാജിയുടെ റമദാന് ഓര്‍മ്മകള്‍ അനുസ്മരിച്ചാണ് ചിരന്തന ഈ മാഗസിന് പ്രസിദ്ധീകരിച്ചത്. വ്യവസായിയും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ ഡോ. പി.എ ഇബ്രാഹിം ഹാജി യു.എ.ഇയിലെ മുതിര്‍ന്ന സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകനായിരുന്നു. പുസ്തകങ്ങള്‍ക്കും വായനക്കും ഏറെ പ്രാധാന്യം നല്‍കിയിരുന്ന അദ്ദേഹം സാംസ്കാരിക മേഖലക്ക് വലിയ മുതല്‍ക്കൂട്ടായിരുന്നു എന്ന് ചടങ്ങില്‍ പുന്നക്കന്‍ മുഹമ്മദലി അനുസ്മരിച്ചു. പുസ്തത്തിന്റെ പ്രകാശന സമയത്ത് ഉംറ നിര്‍വഹിക്കാന്‍ പോയതിനാല്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെന്നും ചിരന്തനയുടെ ഇത്തരം സാംസ്കാരിക പ്രവര്‍ത്തങ്ങള്‍ക്ക് ആശംസകള്‍ നേരുന്നതായും പുസ്തകം ഏറ്റുവാങ്ങി സുബൈര്‍ പറഞ്ഞു. ചിരന്തന പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദലി, ജനറല്‍ സെക്രട്ടറി ടി.പി അഷ്റഫ്, മാധ്യമ പ്രവര്‍ത്തകരായ ജലീല്‍ പട്ടാമ്പി, എന്‍.എ.എം ജാഫര്‍ പങ്കെടുത്തു.