ചേവരമ്പലം: അരുളപ്പാട്ട് ക്ഷേത്രത്തിന് സമീപം രോഹിണി നിവാസില്‍ പി.ടി ജനാര്ദനന് (64) അന്തരിച്ചു. കേരളാ ദലിത് ഫെഡറേഷന് (ഡമോക്രാറ്റിക് ) സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട്, ചേവായൂര്‍ ബ്ലോക് കോണ്‍ഗ്രസ്സ് വൈസ് പ്രസിഡണ്ട്, ചേവായൂര്‍ സര്‍വീസ് സഹകരണ ബേങ്ക് ഡയറക്ടര്‍, എസ്.സി/എസ്.ടി ജില്ലാ പോലിസ് മോണിറ്ററിങ് കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു.
ഭാര്യ: അജിതാ റാണി. മകള്‍: അജ്ന, മകന്: അശ്വന്, മരുമകന്: പ്രശാന്ത്, സഹോദരങ്ങള്‍: പവിത്രന് (എല്‍.ഐ.സി സ്റ്റാഫ് ഡിവിഷനല്‍ ഓഫിസ്, കോഴിക്കോട് ), ഇന്ദ്രന്, പ്രേമ, ഗിരിജ, സൂര്യകുമാരി , ഇന്ദിര, ജിജു. സംസ്കാരം : രണ്ടു മണിക്ക്, പുതിയ പാലം ശ്മശാനം.