സഹകരണ പെന്‍ഷന്‍കാരുടെ ക്ഷാമബത്ത നിര്‍ത്തല്‍ ചെയ്ത നടപടി, കേരളത്തില്‍ ഏറ്റവും ചുരുങ്ങിയ പെന്‍ഷന്‍ ലഭിക്കുന്ന സഹകരണ പെന്‍ഷന്‍കാരോട് സര്‍ക്കാര്‍ ചെയ്ത കടുത്ത അനീതിയാണെന്നും, നിര്‍ത്തലാക്കിയ ക്ഷാമബത്ത പുനസ്ഥാപിക്കുവാന്‍ കേരള കോ-ഓപ്പറേറ്റീവ് പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ സെക്രട്ടറിയേറ്റിനു മുമ്പില്‍ ധര്‍ണ്ണ നടത്തുമെന്നും, നിര്‍ത്തല്‍ ചെയ്ത ക്ഷാമബത്ത പുനസ്ഥാപിക്കണമെന്ന കേരള ഹൈക്കോടതി വിധി നടപ്പിലാക്കാത്ത പെന്‍ഷന്‍ ബോര്‍ഡിന്റെ നിലപാടില്‍ ശക്തമായ സമരപരിപാടികളുമായി സംഘടന മുന്നോട്ടുപോകുമെന്നും സംസ്ഥാന പ്രസിഡണ്ട് .പി. ഉബൈദുള്ള എം.എല്‍.എ. സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഹകരണ പെന്‍ഷന്‍ പരിഷ്‌കരണം കാലതാമസം ഇല്ലാതെ നടപ്പിലാക്കണമെന്നും സഹകരണ മേഖലയിലെ പെന്‍ഷന്‍കാര്‍ക്കും സര്‍ക്കാര്‍ പെന്‍ഷന്‍കാര്‍ക്കും നല്‍കുന്ന ആനുകൂല്യങ്ങള്‍ നടപ്പിലാക്കണമെന്നും പി. ഉബൈദുള്ള എം.എല്‍.എ. സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് അഡ്വ. കെ.പി മോയിന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി മുസ്തഫ പാക്കത്ത്, കാവനൂര്‍ മുഹമ്മദ്, എന്‍.കെ ജയരാജന്‍, പി. ബാപ്പുട്ടി, മജീദ് അമ്പലക്കണ്ടി, എ.ടി. ഷൗക്കത്തലി, അബ്ദുസ്സലാം പേരയില്‍, മൊയ്തീന്‍ മൂപ്പന്‍, ഹംസ കെ.പി.ഇ. അബ്ദുസമദ്, പി .ഉമ്മര്‍ ,സി. ടി. ഗോപാലന്‍, സി. ടി. ഇബ്രാഹിം, വി .പി. അബൂ, കെ. ഹുസൈന്‍, പി. എം. വഹീദ , വി .കെ. ഐശോമ , എന്നിവര്‍ പ്രസംഗിച്ചു.തിരൂര്‍ താലൂക്കിലെ മരണപ്പെട്ട മെമ്പര്‍ ടി. അബ്ദുല്‍ ജബ്ബാറിന് യോഗം അനുശോചനം രേഖപ്പെടുത്തി.
സംഘടനയുടെ പത്താം വാര്‍ഷികം വിപുലമായ പരിപാടികളോടെ നടത്തുവാനും, ജില്ലാ കണ്‍വെന്‍ഷനുകളും, താലൂക്ക് കണ്‍വെന്‍ഷനുകളും ചേരുവാന്‍ തീരുമാനിച്ചു. പുതിയ അംഗങ്ങളായ മജീദ് അമ്പലക്കണ്ടി, കെ.ടി. ഹനീഫ, സി .ടി .ഗോപാലന്‍ എന്നിവര്‍ക്ക് പി. ഉബൈദുള്ള എം.എല്‍.എ. മെമ്പര്‍ഷിപ്പ് നല്‍കി. ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജ് കര്‍മ്മം നിര്‍വഹിക്കുന്നതിനായി പോകുന്ന നമ്മുടെ മെമ്പര്‍മാരായ എ.ടി .ഷൗക്കത്തലി, ഇബ്രാഹിം പനമരം ,ഹനീഫ പെരിഞ്ചിരി എന്നിവര്‍ക്ക് സമുചിതമായ യാത്രയയപ്പ് നല്‍കി.