കോഴിക്കോട്: പ്രമുഖ പരിസ്ഥിതി, സാംസ്‌കാരിക പ്രവര്‍ത്തകന്‍ ഷെരീഫ് ഉള്ളത്ത് പ്രഥമ പുരസ്‌കാരം കെ.പി.സി.സി മുന്‍ ഉപാധ്യക്ഷന്‍ ടി. ശരത് ചന്ദ്രപ്രസാദ് മാതൃഭൂമി ചെയര്‍മാനും മാനേജിങ് എഡിറ്ററുമായ പി.വി ചന്ദ്രനില്‍ നിന്നും ഏറ്റുവാങ്ങി. അനുസ്മരണ സമ്മേളനം എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്തു. നിസ്വാര്‍ത്ഥ സേവകനായ ശരത് ചന്ദ്രപ്രസാദില്‍ നിന്നും പൊതുസമൂഹത്തിനും കോണ്‍ഗ്രസ് പ്രസ്ഥാനത്തിനും ഇനിയുമേറെ കാലം സേവനങ്ങള്‍ ലഭ്യമാകട്ടെയെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു.
കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി.എം നിയാസ് ചടങ്ങില്‍ ആദ്യക്ഷത വഹിച്ചു. മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റര്‍ കെ.എഫ് ജോര്‍ജ്ജ് അനുസ്മരണ പ്രഭാഷണം നടത്തി. ഉന്നത വിജയികളെ കോഴിക്കോട് നാരായണന്‍ നായര്‍ അനുമോദിച്ചു. ഐ. മൂസ, ജഗത് മയന്‍ ചന്ദ്രപുരി, എം.എന്‍ ഗിരി, കാവില്‍ പി. മാധവന്‍, അയൂബ് മേലേടത്ത്, രാജേഷ് നടവയല്‍, നൗഷാദ് പരുന്തന്‍, സി.പി കുഞ്ഞാലന്‍, ഷാനവാസ് കളത്തിന്‍പടി, സി. കുഞ്ഞാപ്പ റഹ്‌മാന്‍, പൂവച്ചല്‍ സുധീര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.