വടക്കുമ്പാട് സ്‌കൂള്‍ സുവര്‍ണ്ണജൂബിലി തുടങ്ങി

വടക്കുമ്പാട് സ്‌കൂള്‍ സുവര്‍ണ്ണജൂബിലി തുടങ്ങി

തലശ്ശേരി: വടക്കുമ്പാട് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം മുന്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് നിര്‍വ്വഹിച്ചു. ഇതിന്റെ ഭാഗമായി ഓര്‍മ്മച്ചെപ്പ് പൂര്‍വ്വ വിദ്യാര്‍ത്ഥി മഹാസംഗമവും നടന്നു. എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.പി ശ്രീഷ അധ്യക്ഷത വഹിച്ചു. സാഹിത്യകാരനും ചിത്രകാരനുമായ സോമന്‍ കടലൂര്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍ ഉന്നത വിജയികള്‍ക്കുള്ള ഉപഹാര സമര്‍പ്പണം നടത്തി. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ടി.ഒ ശശിധരന്‍, പി.ആര്‍. വസന്തന്‍ , എം.ബാലന്‍, കെ.ഡി. മഞ്ജുഷ, ഡോ: ആര്‍.എല്‍.സംഗീത, പി.വിജു, കെ.ഷാജി, എ.കെ.രമ്യ, സജീവ് മാറോളി, അഡ്വ.എം.എസ്. നിഷാദ്, കെ.പി. നിര്‍മ്മല എന്നിവര്‍ സംസാരിച്ചു. ദേശീയ ചിത്രരചനാ മത്സര വിജയി പി.പി.അദ്വൈതിന്റെ ചിത്രപ്രദര്‍ശനം സോമന്‍ കടലൂര്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

 

Share

Leave a Reply

Your email address will not be published. Required fields are marked *