തിരുവനന്തപുരം: മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസില്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെ രണ്ടാം പ്രതിയാക്കി ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഒരു വര്‍ഷത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവിലാണ് കെ. സുധാകരനെ പ്രതിയാക്കി ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേസില്‍ സിആര്‍പിസി 41 എ വകുപ്പു പ്രകാരം സുധാകരന് നോട്ടീസ് നല്‍കിയിരുന്നു.
വഞ്ചനാകുറ്റം ചുമത്തിയാണ് എറണാകുളം എ.സി.ജെ.എം കോടതിയില്‍ ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയത്. കളമശ്ശേരി ഓഫീസില്‍ ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനും ക്രൈം ബ്രാഞ്ച് സുധാകരനോട് ആവശ്യപ്പെട്ടു.
മോന്‍സന്‍ കേസിലെ പരാതിയില്‍ കെ. സുധാകരന്റെ പേരും പരാതിക്കാര്‍ പരാമര്‍ശിച്ചിട്ടുണ്ട്. കെ. സുധാകരന്‍ മോന്‍സന്‍ മാവുങ്കലിന്റൈ വീട്ടിലെത്തിയതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. അതേസമയം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് കെ.പി.സി.സി. പ്രസിഡന്റിനെതിരെയുള്ള നടപടിയും.