1. കാലിത്തീറ്റയും, തീറ്റസാമഗ്രികളും നനയാതിരിക്കാന്‍ മുന്‍കരുതലുകള്‍ എടുക്കുക.
2. തൊഴുത്തിന് ചുറ്റും സമീപത്തും മഴവെള്ളം ഒഴുകി പോകുന്നതിനുള്ള നീര്‍ച്ചാലുകള്‍ ഒരുക്കുക.
3. ചാണകക്കുഴിയില്‍ വെള്ളം കയറാതിരിക്കാനുള്ള മുന്‍ കരുതലുകള്‍ സ്വീകരിക്കുക.
4. മഴവെള്ളം കെട്ടിക്കിടക്കാന്‍ സാധ്യതയുള്ള കുഴികള്‍ നികത്തുക.
5. തൊഴുത്തിന് മുകളിലേക്ക് ചാഞ്ഞുനില്‍ക്കുന്ന വൃക്ഷക്കമ്പുകള്‍ വെട്ടിയൊതുക്കുക.
6. കാറ്റില്‍ മഴവെള്ളം തൊഴുത്തിലേക്ക് കടക്കാതിരിക്കാന്‍ മഴമറകള്‍ ഉപയോഗിക്കുക.
7. പശുക്കുട്ടികള്‍ക്ക് നനയാത്ത വൈക്കോല്‍ ഉപയോഗിച്ച് മെത്തയൊരുക്കുക.
8. തൊഴുത്തില്‍ ശുദ്ധവായു സഞ്ചാരം ഉറപ്പാക്കുക.
9. വൈദ്യുതാഘാതം ഏല്‍ക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ തയ്യാറാക്കുക.