മലബാര്‍ സ്തംഭന സമരം നടത്തി

മലബാര്‍ സ്തംഭന സമരം നടത്തി

തലശ്ശേരി: മലബാര്‍ ജില്ലകളിലെ ഹയര്‍സെക്കണ്ടറി സീറ്റ് അപര്യാപ്തതക്കെതിരെ എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം എം.എസ്.എഫ് തലശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുന്‍സിപ്പല്‍ സ്റ്റേഡിയം പരിസരത്ത് റോഡ് ഉപരോധിച്ചു. എം.എസ്.എഫ് കണ്ണൂര്‍ ജില്ലാ ട്രഷറര്‍ സാദിഖ് പാറാട് ഉദ്ഘാടനം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി തസ്ലിം ചേറ്റംകുന്ന്, മണ്ഡലം ഉപാധ്യക്ഷന്‍ അഫ്‌സല്‍ മട്ടാമ്പ്രം എന്നിവര്‍ പ്രസംഗിച്ചു. എം.എസ്.എഫ് ജില്ലാ ഉപാധ്യക്ഷന്‍ ഷഹബാസ് കായ്യത്ത്, മണ്ഡലം പ്രസിഡന്റ് മുഹമ്മദ് സാഹിദ്, ജന.സെക്രട്ടറി സഫ്വാന്‍ മേക്കുന്ന് എന്നിവര്‍ നേതൃത്വം നല്‍കി. ജില്ലാ, മണ്ഡലം നേതാക്കളെയും പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *