മര്‍കസ് ഹാദിയ പഠനാരംഭം

മര്‍കസ് ഹാദിയ പഠനാരംഭം

കാരന്തൂര്‍: മര്‍കസ് ഹാദിയ അക്കാദമി പഠനാരംഭം ‘ബസ്മല’ പ്രൗഢമായി. മര്‍കസ് ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ വിദ്യാരംഭത്തിന് നേതൃത്വം നല്‍കി. ഡയറക്ടര്‍ ജനറല്‍ സി. മുഹമ്മദ് ഫൈസി ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തു. വൈജ്ഞാനികവും ആത്മീയവുമായ പുരോഗതി സമൂഹത്തിന്റെ വളര്‍ച്ചക്ക് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഹാദിയ അക്കാദമി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശറഫുദ്ദീന്‍ വെളിമണ്ണ അധ്യക്ഷത വഹിച്ചു. കെ.വി ഉമറുല്‍ ഫാറൂഖ്, അഡ്വ. മുഹമ്മദ് ശരീഫ്, സി.പി ഉബൈദുല്ല സഖാഫി, മുഹമ്മദ് ഹനീഫ അസ്ഹരി, ശിഹാബുദ്ദീന്‍, മര്‍സൂഖ് സഅദി കാമില്‍ സഖാഫി, മുഹമ്മദ് സ്വാലിഹ് ശാമില്‍ ഇര്‍ഫാനി, മുഹമ്മദ് ജാബിര്‍ സഖാഫി സംസാരിച്ചു. സയ്യിദ് ജഅ്ഫര്‍ ഹുസൈന്‍, സി. അബ്ദുറസാഖ്, ശരീഫ് സഖാഫി, അസ്ലം സഖാഫി, കെ.കെ ശമീം പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *