കോഴിക്കോട്: ആദിവാസി ജനസമൂഹത്തിന്റെ ഉന്നമനത്തിനും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടിയ ധീര ദേശാഭിമാനിയായിരുന്ന ബിര്‍ഷ മുണ്ടയുടെ 123ാം ചരമ വാര്‍ഷികദിനാചരണത്തോടനുബന്ധിച്ച് ഡോ: അംബേദ്കര്‍ ജന മഹാപരിഷത്തിന്റെ അഭിമുഖത്തില്‍ ബിര്‍ഷാ മുണ്ട അനുസ്മരണ സമ്മേളനം നടത്തി. സംവരണ തട്ടിപ്പുകള്‍ക്കും വ്യാജ ജാതി സര്‍ട്ടിഫിക്കറ്റുകള്‍ക്കുമെതിരേ ശക്തമായ സമര പ്രക്ഷോഭ പരിപാടികള്‍ക്ക് ജൂണ്‍ 18ന് നടക്കുന്ന അയ്യങ്കാളി ചരമവാര്‍ഷിക ദിനത്തില്‍ രൂപം നല്‍കുവാനും അനുസ്മരണ സമ്മേളനം തീരുമാനിച്ചു. ചടങ്ങില്‍ സുശീല കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ചു. രാംദാസ് വേങ്ങേരി ഉദ്ഘാടനം ചെയ്തു. കെ.വി. സുരേന്ദ്രന്‍, ദാമോദരന്‍ കുമാരസ്വാമി, പി.ബിന, ഗോപാലന്‍ തങ്കം പറമ്പില്‍, സുബ്രഹ്‌മണ്യന്‍ കല്ലറക്കുന്ന് എന്നിവര്‍ സംസാരിച്ചു. പി.സ്വാമികുട്ടി സ്വാഗതവും വിജയാ പോലൂര്‍ നന്ദിയും പറഞ്ഞു.