23ാം ഗ്രാന്സ്ലാം കിരീടം നേടി ലോക റെക്കോര്‍ഡിട്ടു
പാരിസ്: ഇത്തവണത്തെ ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് കിരീടം സ്വന്തമാക്കിയതോടു കൂടി പുതിയൊരു റെക്കോര്‍ഡിനും കൂടി അര്‍ഹനായിരിക്കുകയാണ് സെര്‍ബിയന്‍ സൂപ്പര്‍ താരം നൊവാക് ജോക്കോവിച്ച്. 23ാം ഗ്രാന്സ്ലാം കിരീടം നേട്ടത്തോടുകൂടി ഏറ്റവുമധികം ഗ്രാന്സ്ലാം കിരീടം സ്വന്തമാക്കിയ താരമെന്ന ലോക റെക്കോര്‍ഡിന് കൂടി അര്‍ഹനായിരിക്കുകയാണ് അദ്ദേഹം. 22 ഗ്രാന്സ്ലാം കിരീടങ്ങളുള്ള റാഫേല്‍ നദാലിനെയാണ് ജോക്കോ പിന്നിലാക്കായത്. കരിയറിലെ കന്നി ഗ്രാന്സ്ലാം കിരീടം ലക്ഷ്യമിട്ട് ഫൈനലിനിറങ്ങിയ 24കാരനായ നോര്‍വേയുടെ കാസ്പര്‍ റൂഡിന് ഒരവസരവും നല്‍കാതെയാണ് 36കാരനായ ജോക്കോവിച്ച് മത്സരം ജയിച്ചത്. മൂന്ന് സെറ്റുകളും നേടി ഏകപക്ഷീയമായിട്ടായിരുന്നു കിരീടത്തിലേക്കുള്ള ജോക്കോയുടെ പോക്ക്. സ്കോര്‍: 7-6(7/1), 6-3, 7-5. ഇതുവരെ 70 ഗ്രാന്സ്ലാം ടൂര്‍ണമെന്റുകള്‍ കളിച്ച ജോക്കായുടെ 34ാം ഫൈനലായിരുന്നു ഇന്നലത്തേത്.