കോഴിക്കോട്: പത്രപ്രവര്‍ത്തനമേഖലയില്‍ നിര്‍മിതബുദ്ധിയും മെഷീന്‍ ലേണിങ്ങും അടക്കമുള്ള സാങ്കേതിക വിദ്യകളുടെ ഉപയോഗം സംബന്ധിച്ച് കേരള മീഡിയ അക്കാദമി കോഴിക്കോട് പ്രസ് ക്ലബുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഏകദിന ശില്‍പശാല 14ന് രാവിലെ 10 മുതല്‍ കോഴിക്കോട് കാലിക്കറ്റ് ടവര്‍ ഹോട്ടലില്‍ നടക്കും. മാതൃഭൂമി മീഡിയ സ്‌കൂളിന്റെ സഹകരണമുള്ള ശില്‍പശാല ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ് ഉദ്ഘാടനം ചെയ്യും. കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ് ബാബു അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ അക്കാദമി വൈസ് ചെയര്‍മാന്‍ ഇ.എസ് സുഭാഷ്, കെ.യു.ഡബ്ല്യൂ.ജെ സെക്രട്ടറി അഞ്ജന ശശി, കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്റ് ഫിറോസ് ഖാന്‍, പ്രസ് ക്ലബ് സെക്രട്ടറി പി.എസ് രാകേഷ്, കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ കോഴ്സ് ഡയരക്ടര്‍ കെ.രാജഗോപാല്‍ എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് വിദഗ്ധര്‍ ക്ലാസുകള്‍ നയിക്കും.