നഴ്‌സറി വിട്ടുമടങ്ങുന്നതിനിടെ കാറിടിച്ചു; നാല് വയസുകാരന് ദാരുണാന്ത്യം

നഴ്‌സറി വിട്ടുമടങ്ങുന്നതിനിടെ കാറിടിച്ചു; നാല് വയസുകാരന് ദാരുണാന്ത്യം

കോട്ടയം: കോട്ടയത്ത് നാല് വയസുകാരന്‍ കാറിടിച്ച് മരിച്ചു. കാഞ്ഞിരപ്പള്ളി ആനക്കല്ലിലാണ് സംഭവം. ആനക്കല്ല് ഗല. എല്‍.പി. സ്‌കൂളിലെ യു.കെ.ജി വിദ്യാര്‍ഥി ആനക്കല്ല് പുരയിടത്തില്‍ ഹെവന്‍ രാജേഷ് (4) ആണ് മരിച്ചത്.

വൈകീട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്. നഴ്‌സറി വിട്ട് വീട്ടിലേക്ക് പോവുകയായിരുന്നു ഹെവന്‍. ആനക്കല്ല് തടിമില്ലിന് സമീപത്തുവെച്ച് റോഡ് മുറിച്ചു കടക്കുന്നതിനിടെ കുട്ടിയെ കാറിടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *