ജൂനിയര്‍ ഏഷ്യാകപ്പ് വനിതാ ഹോക്കിയില്‍ ഇന്ത്യക്ക് കിരീടം

ജൂനിയര്‍ ഏഷ്യാകപ്പ് വനിതാ ഹോക്കിയില്‍ ഇന്ത്യക്ക് കിരീടം

കകാമിഗാര(ജപ്പാന്‍): ഹോക്കിയല്‍ വെന്നിക്കൊടി പാറിച്ച് ഇന്ത്യന്‍ ജൂനിയര്‍ വനിതാ ടീം. ഏഷ്യാകപ്പില്‍ കരുത്തരായ ദക്ഷിണ കൊറിയയെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടത്. ഇന്ത്യയുടെ ജൂനിയര്‍ പുരുഷ ടീം കിരീടം നേടി രണ്ടാഴ്ച പിന്നിടുമ്പോഴാണ് വനിതാ ടീമിന്റേയും നേട്ടമെന്നത് ഏറെ ശ്രദ്ധേയമാണ്. ഇന്ത്യക്ക് വേണ്ടി 22ാം മിനിട്ടില്‍ അന്നു 41ാം മിനിട്ടില്‍ നീലം എന്നിവര്‍ ഗോളുകള്‍ നേടിയപ്പോള്‍ ദക്ഷിണ കൊറിയയുടെ ആശ്വാസ ഗോള്‍ 25ാം മിനിട്ടില്‍ പാര്‍ക്‌സിയോ യിവോനാണ് നേടിയത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ പ്രീതിയാണ് പ്ലെയര്‍ ഓഫ് ദ മാച്ച്. മുന്‍പ് നാല് തവണ ചാംപ്യന്‍മാരായ കൊറിയക്കെതിരേയാണ് ഇന്ത്യയുടെ ഫൈനലിലെ വിജയമെന്നത് ഏറെ അഭിമാനകരമാണ്. ഇന്ത്യന്‍ ജൂനിയര്‍ വനിതാ ടീമിന്റെ കന്നി കിരീട നേട്ടമാണിത്. ഏഷ്യകപ്പിന്റെ ഫൈനലിലെത്തിയതോടുകൂടി നേരത്തെ തന്നെ ഇന്ത്യന്‍ ടീം ഈ വര്‍ഷം ചിലെയില്‍ നടക്കുന്ന ജൂനിയര്‍ ഹോക്കി ലോകകപ്പിന് യോഗ്യത നേടിയിരുന്നു. കിരീട നേട്ടത്തോടു കൂടി ഇന്ത്യന്‍ ടീമിലെ ഓരോരുത്തര്‍ക്കും ഹോക്കി ഇന്ത്യ രണ്ടുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. സപ്പോര്‍ട്ട് സ്റ്റാഫിന് ഒരു ലക്ഷം രൂപവീതം ലഭിക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *