കീവ്: കാഖോവ്ക ഡാം തകര്‍ന്നതിനെ തുടര്‍ന്ന് ഖേഴ്‌സണ്‍ മേഖലയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയവരെ രക്ഷിക്കുന്നതിനിടെ റഷ്യന്‍ ആക്രമണം. ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി ഉക്രെയ്ന്‍ അധികൃതര്‍ അറിയിച്ചു.
കാഖോവ്ക ഡാം തകര്‍ന്നതിലൂടെ വെള്ളപ്പൊക്കമുണ്ടായ ഡിനിപ്രോ നദിയുടെ കിഴക്കന്‍ തീരത്ത് കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ഉക്രയ്ന്‍. നദീതീരത്തെ 24ഓളം ഗ്രാമങ്ങളില്‍ പ്രളയമുണ്ടായി. ഖേര്‍സണ്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളമുയര്‍ന്നു. മേഖലയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടപ്പുണ്ട്.
അതേസമയം, കഖോവ്ക അണക്കെട്ട് തകര്‍ത്തതില്‍ ഉക്രെയ്‌നും റഷ്യയും പരസ്പരം കുറ്റപ്പെടുത്തല്‍ തുടരുകയാണ്.