കൊവിഡ് പോര്‍ട്ടലിലെ വിവരചോര്‍ച്ച: അന്വേഷണമാവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ്

കൊവിഡ് പോര്‍ട്ടലിലെ വിവരചോര്‍ച്ച: അന്വേഷണമാവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: കൊവിന്‍ പോര്‍ട്ടലിലെ വിവര ചോര്‍ച്ചയില്‍ അന്വേഷണമാവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ്. വാക്‌സിനേഷന്‍ സമയത്ത് കൊവിന്‍ പോര്‍ട്ടലില്‍ നല്‍കിയ വിവരങ്ങള്‍ ടെലഗ്രാം ആപ്പില്‍ ഇപ്പോള്‍ ലഭ്യമാണ്. ഇത്തരം ഗുരുതരമായ വിവര ചോര്‍ച്ചയില്‍ ഐ.ടി വകുപ്പടക്കം മറുപടി പറയണമെന്നും പാര്‍ട്ടി വക്താവ് സാകേത് ഗോഖലേ ആവശ്യപ്പെട്ടു.

ഇത്തരത്തില്‍ ലഭ്യമായ വ്യക്തിഗത വിവരങ്ങള്‍ വിവിധ മാധ്യമങ്ങള്‍ ഇതിനോടകം പുറത്തുവിട്ടിരുന്നു. കൊവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉപയോഗിച്ച മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്ത ആളുകളുടെ മുഴുവന്‍ വിവരങ്ങളും ടെലഗ്രാമില്‍ ലഭ്യമാണ്. വാക്‌സിന്‍ സ്വീകരണത്തിന് ഉപയോഗിച്ച ഐഡി കാര്‍ഡ് നമ്പര്‍, ലിംഗം, ജനന തിയതി, വാക്‌സിന്‍ എടുത്ത സ്ഥലം അടക്കമുള്ള സ്വകാര്യ വിവരങ്ങളാണ് ടെലഗ്രാമില്‍ ലഭ്യമായത്.

ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ആയിരക്കണക്കിന് ഇന്ത്യക്കാരുടെ ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി, പാന്‍ കാര്‍ഡ് അടക്കമുള്ള വിവരങ്ങളും ഇത്തരത്തില്‍ കൊവിന്‍ പോര്‍ട്ടലില്‍ നിന്ന് ലഭ്യമായതായാണ് മാധ്യമ വാര്‍ത്തകള്‍. ഒരു മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് കുടുംബത്തിലെ മുഴുവന്‍ ആളുകളെ വരെ രജിസ്റ്റര്‍ ചെയ്ത സംഭവങ്ങളില്‍ മുഴുവന്‍ വിവരങ്ങളും ഇത്തരത്തില്‍ പുറത്തായിരുന്നു. കൊവിന്‍ പോര്‍ട്ടലില്‍ ഒ.ടി.പി ലഭിക്കാതെ വിവരങ്ങള്‍ ലഭിക്കാതെ ഇരിക്കുന്ന സമയത്താണ് ടെലഗ്രാമില്‍ വിവരങ്ങള്‍ അനായാസമായി ലഭിക്കുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *