അത്തോളി : സ്‌കൂള്‍ കെട്ടിടോദ്ഘാടന വേദിയില്‍ മാതൃകാ അധ്യാപകര്‍ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ ആദരവ് വേറിട്ടതായി.ബാലുശ്ശേരി എരമംഗലം ജി.എല്‍.പി.എസ്സിലെ അധ്യാപികമാരായ സില്‍ജയേയും ധന്യയേയുമാണ് വേളൂര്‍ ജി.എം.യു.പി സ്‌കൂളിലെ പുതിയ കെട്ടിടോദ്ഘാടന വേദിയില്‍ മന്ത്രി ആദരവ് നല്‍കി അഭിനന്ദിച്ചത്.
ഉദ്ഘാടന ചടങ്ങില്‍ സദസ്സില്‍ ഇരിക്കുകയായിരുന്ന ഇരുവരെയും മന്ത്രി വേദിയിലേക്ക് വിളിച്ച് ഇരുത്തി. ഇരുവരുടെയും പ്രവൃത്തി മാതൃകാപരമാണെന്നും ഏറെ അഭിമാനം തോന്നിയെന്നും മന്ത്രി പറഞ്ഞു. പ്രവേശനോത്സവത്തിന്റെ തലേദിവസം എരമംഗലം ഗവ.യുപി സ്‌കൂളിലെ കിണര്‍ വൃത്തിയാക്കല്‍ ദൗത്യം സ്വമേധയാ ഏറ്റെടുത്തതിനാണ് അധ്യാപികമാരെ ആദരിച്ചത്. സംഭവമറിഞ്ഞ് അധ്യാപികമാരെ വിദ്യാഭ്യാസമന്ത്രി അന്ന് തന്നെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭിനന്ദിച്ചിരുന്നു. തുടര്‍ന്ന് സച്ചിന്‍ ദേവ് എം.എല്‍.എയോട് വിവരങ്ങള്‍ അന്വേഷിച്ചു. നേരില്‍ കാണാമെന്ന വിദ്യാഭ്യമന്ത്രിയുടെ വാക്ക് പാലിക്കല്‍ കൂടിയായി ആദരവ് വേദി. അതിനിടെ ഉദ്ഘാടന പ്രസംഗത്തിനൊടുവില്‍ സച്ചിന്‍ ദേവ് എം.എല്‍.എയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചും മന്ത്രി വാചാലനായി.
‘നിങ്ങളുടെ എം.എല്‍.എ നിയമ സഭയില്‍ പുതുമുഖമാണെങ്കിലും രണ്ട് വര്‍ഷക്കാലയളവില്‍ കേരളം ശ്രദ്ധിക്കപ്പെടുന്ന വികസന പ്രവര്‍ത്തനങ്ങള്‍, പ്രത്യേകിച്ച് വിദ്യാഭ്യാസ രംഗത്തെ വികസന പ്രവര്‍ത്തനങ്ങളില്‍ നാടിന്റെ ആകെ പിന്തുണ പിടിച്ചു പറ്റിയ വ്യക്തിത്വമാണ് ‘ മന്ത്രി പറഞ്ഞു.