കോഴിക്കോട് : നഗരാതിര്‍ത്തിയിലുള്ള പൂനൂര്‍ പുഴയുടെ കൊഴമ്പാലില്‍താഴം മുതല്‍ മാവിളിക്കടവ് പാലം വരെയുള്ള ഭാഗത്തെ വെള്ളത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തും വിധം പുഴയിലേക്ക് വീണടിയുന്നതും പുഴയരുകില്‍ മുളച്ചുവളര്‍ന്നതുമായ പാഴ് മരങ്ങളും, അടിഞ്ഞുകൂടിയ മാലിന്യങ്ങളും, ചെളിയും, മണ്ണും നീക്കം ചെയ്ത് പുഴയുടെ ആഴം വീണ്ടെടുത്ത് ഒഴുക്ക് സുഗമമാക്കി, മഴക്കാലത്ത് ഉണ്ടാവാന്‍ ഇടയുള്ള വെള്ളപ്പൊക്കം തടയുന്നതിന് ആവശ്യമായ നടപടികള്‍ അടിയന്തരമായി സ്വീകരിക്കാന്‍ പ്രതീക്ഷ റസിഡന്‍സ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
2018 – 2019 വര്‍ഷങ്ങളില്‍ ഉണ്ടായ അതിരൂക്ഷമായ വെള്ളപ്പൊക്കത്തില്‍ ഉണ്ടായ വന്‍ നാശനഷ്ടങ്ങള്‍ പിന്നീട് മന്ത്രിയുടെ നിര്‍ദ്ദേശാനുസരണം ജില്ലാ ഭരണകൂടത്തിന്റെയും റെസിഡന്‍സ് അസോസിയേഷനുകളുടെയും സഹകരണത്തോടെ മാവിളിക്കടവ് ഭാഗത്ത് ഉണ്ടായിരുന്ന ആയിരക്കണക്കിന് ടണ്‍ ഖരമാലിന്യങ്ങളും മറ്റും നീക്കം ചെയ്തതിന്റെ ഫലമായി കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി ഒരുപാട് വീടുകള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍ നിന്നും ഒരു പരിധി വരെ ഒഴിവായിരിക്കുകയാണ്. ഈ വരുന്ന കാലവര്‍ഷം ഇവിടുത്തുകാര്‍ക്ക് ദുരന്തം ആകാതിരിക്കുന്നതിനായി കാലവര്‍ഷാരംഭ ത്തിനു മുമ്പായി പൂനൂര്‍ പുഴ വൃത്തിയാക്കി വെള്ളപ്പൊക്ക ഭീഷണി അകറ്റണമെന്ന് യോഗം ഐക്യകണ്‌ഠേന ആവശ്യപ്പെട്ടു.
വിനോദസഞ്ചാര മേഖലക്ക് മുതല്‍ക്കൂട്ടാവുന്ന പൂനൂര്‍ പുഴ ഒരു ഭാഗം നഗരാതിര്‍ത്തിയില്‍ ആണെങ്കില്‍ മറുഭാഗം കക്കോടി പഞ്ചായത്തിലുമാണ്. വര്‍ഷങ്ങള്‍ക്കുമുമ്പ് ആരംഭിച്ച ഗ്രീന്‍ വേള്‍ഡ് എന്ന പദ്ധതി ഇതുവരെ യാഥാര്‍ത്ഥ്യമായിട്ടില്ല. യോഗം കൗണ്‍സിലര്‍ ഓ. സദാശിവന്‍ ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളായി സുനില്‍ സിംഗ് പി.ആര്‍ (പ്രസിഡണ്ട് ), ഷീബ .ടി (വൈസ് പ്രസിഡണ്ട് ), വിജയകുമാര്‍ കാളില്‍ (സെക്രട്ടറി), സുബിന്‍ തേര്‍നാട്ടില്‍ (ജോയിന്‍ സെക്രട്ടറി), ഗോകുല്‍ രാജ് (ഖജാന്‍ജി )എന്നിവരെ തെരെഞ്ഞടുത്തു.