കണ്ണമ്മുല റെസിഡന്‍സ് അസോസിയേഷന്‍ സ്‌നേഹ സായാഹ്നം സംഘടിപ്പിച്ചു

കണ്ണമ്മുല റെസിഡന്‍സ് അസോസിയേഷന്‍ സ്‌നേഹ സായാഹ്നം സംഘടിപ്പിച്ചു

തിരുവനന്തപുരം: കണ്ണമ്മുല റെസിഡന്‍സ് അസോസിയേഷന്‍ സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം പ്രമാണിച്ച് ‘സ്‌നേഹ സായാഹ്നം 2023’ സംഘടിപ്പിച്ചു. ബി.സന്ധ്യ ഐ.പി.എസ്, കെ.എസ് ഗോപകുമാര്‍ ഐ.പി.എസ്, സി.കെ പൃത്വിരാജ്, ഹര്‍ഷ. ആര്‍, മിഥുന്‍.യു, ഐശ്വര്യ ലക്ഷ്മി, ഡോ.രാമകൃഷ്ണന്‍പിള്ള, ഡോ. സുശീല ബി.നായര്‍, കെ.ജി.ബി നായര്‍, പി.ജി രമാദേവി, കെ. വേലപ്പന്‍പിള്ള, ഡോ. ശേഖര്‍, എല്‍.കുര്യാക്കോസ്, വി. നാരായണന്‍ കുട്ടി, വിനോദ്കുമാര്‍ എന്‍.എസ്, പ്രേമചന്ദ്രന്‍ നായര്‍.കെ ഉള്‍പ്പെടെ 15 പേരെ ചടങ്ങില്‍ മെമന്റോയും പൊന്നാടയും നല്‍കി ആദരിച്ചു. തുടര്‍ന്ന് സ്‌നേഹവിരുന്നും ഗാനമേളയും നടത്തി. അസോസിയേഷന്‍ പ്രസിഡന്റ് സി.സുരേഷ് ബാബു, സെക്രട്ടറി അഡ്വ.സന്തോഷ്‌കുമാര്‍, മോഹനകുമാരന്‍ നായര്‍, ജയചന്ദ്രന്‍ എന്നിവരും എക്‌സിക്യൂട്ടീവ് അംഗങ്ങളും പരിപാടിക്ക് നേതൃത്വം നല്‍കി.

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *