ചെന്നൈ: ‘അരിക്കൊമ്പന്‍ സുഖമായി ഇരിക്കുന്നു’ എന്ന വ്യാജമായ പോസ്റ്റ് ഇട്ട തമിഴ്‌നാട് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ട്വീറ്റ് വിവാദത്തില്‍. സുപ്രിയ സഹു എന്ന ഐ.എ.എസുകാരിയാണ് അരിക്കൊമ്പന്‍ ഒരു കാട്ടില്‍ കിടന്ന് ഉറങ്ങുന്ന ചിത്രം പങ്കുവച്ച് വെട്ടിലായിരിക്കുന്നത്. അവന്‍ ഒരു ബേബിയെ പോലെ പുല്ലിന്റെ മുകളില്‍ കിടന്ന് ഉറങ്ങുന്നു എന്നാണ് അവര്‍ ട്വീറ്റ് ചെയ്തത്. എന്നാല്‍, അരിക്കൊമ്പന്‍ ക്ഷീണിതനും ഗുരുതരാവസ്ഥയിലുമാണ്. അത് മറയ്ക്കാനായിരുന്നു തമിഴ്‌നാട് ഐ.എ.എസ് ഉദ്യോഗസ്ഥയുടെ പോസ്റ്റ് എന്നാണു ആരോപണം.
വ്യാജ പോസ്റ്റ് വന്നതും ഉടന്‍ ശാസ്ത്രഞ്ജനും ബയോളജിസ്റ്റും, വന്യജീവി സ്‌പെഷ്യലിസ്റ്റുമായ ഡിജോ തോമസ് ഇതിനെതിരേ രംഗത്തെത്തിയിരുന്നു. മാസങ്ങള്‍ക്ക് മുമ്പുള്ള അരിക്കൊമ്പന്റെ ചിത്രം എടുത്ത് പോസ്റ്റിട്ടതായിരുന്നു എന്ന് ഡിജോ തോമസ് അറിയിച്ചു. ഇതോടെ സുപ്രിയ സഹു പോസ്റ്റ് നീക്കം ചെയ്തു.
ആനിമല്‍ ആക്ടിവിസ്റ്റായ ശ്രീജാ രാമന്റെ പോസ്റ്റ് കണ്ടതിനെ തുടര്‍ന്നാണ് താന്‍ ചീഫ് സെക്രട്ടറിയുടെ വീഡിയോ കണ്ടത് എന്ന് അദ്ദേഹം പറഞ്ഞു. അത് മാസങ്ങള്‍ക്ക് മുന്‍പ് കണ്ടിട്ടുള്ള വീഡിയോ ആയിരുന്നു. എന്നാല്‍ അവര്‍ ഇപ്പോള്‍ എടുത്തതുപോലെയാണ് അത് ട്വീറ്റ് ചെയ്തിരുന്നത്. തുടര്‍ന്ന് ഞാന്‍ അവര്‍ക്ക് റിപ്ലൈ ഇട്ടതോടെ ഇവര്‍ ആ പോസ്റ്റ് ഡിലീറ്റ് ചെയ്തു. ‘അരിക്കൊമ്പന്റെ പഴയ വീഡിയോ നിങ്ങള്‍ മനപ്പൂര്‍വ്വം ഇട്ട് തമിഴ്‌നാട് വനംവകുപ്പിന്റെ രക്ഷപ്പെടുത്താനുള്ള നീക്കമാണോ’ എന്നായിരുന്നു ഡിജോ തോമസ് ട്വീറ്റ് ചെയ്തത്.