തൃശൂര്‍ : കലാ സാമൂഹ്യ സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന സാക്ഷിയുടെ ബെസ്റ്റ് പെര്‍ഫോര്‍മര്‍ അവാര്‍ഡിന് സാമൂഹിക പ്രവര്‍ത്തകനായ കരീം പന്നിത്തടം അര്‍ഹനായി. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് എണ്ണായിരത്തില്‍പരം പ്രോഗ്രാമുകള്‍ സംഘടിപ്പിച്ച് മാതൃകാ സേവനം നടത്തിയതിനാണ് ജഡ്ജിംഗ് പാനല്‍ ഇദ്ദേഹത്തെ തിരഞ്ഞെടുത്തത്. 25001 രൂപയും, ഉപഹാരവും പ്രശസ്തിപത്രവും 25 ന് എറണാകുളം ടൗണ്‍ഹാളില്‍ വെച്ച് സംഘടിപ്പിക്കുന്ന എട്ടാമത് വാര്‍ഷികാഘോഷ സര്‍ഗ്ഗോത്സവത്തില്‍ വെച്ച് സമ്മാനിക്കും. നാല് പതിറ്റാണ്ടായി വിധവകള്‍, ഭിന്നശേഷിക്കാര്‍, ദളിതര്‍ എന്നിവരുടെ ക്ഷേമങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന കരീം പന്നിത്തടം മുസ്ലിം ലീഗിന്റെ ദേശീയ സമിതി അംഗവും, ഫോര്‍മര്‍ പഞ്ചായത്ത് മെമ്പേഴ്സ് അസോസിയേഷന്‍ തൃശൂര്‍ ജില്ലാ പ്രസിഡണ്ടും, വേള്‍ഡ് മലയാളി ഫെഡറേഷന്‍ ജില്ലാ പ്രസിഡണ്ടും, വിവിദ് കേരള ചെയര്‍മാനുമാണ്.
മികച്ച പൊതുപ്രവര്‍ത്തകനുള്ള ഖലീല്‍ ജിബ്രാന്‍ അന്താരാഷ്ട്ര പുരസ്‌ക്കാരവും, ഡോക്ടര്‍ അംബേദ്കര്‍ ദേശീയ ഫെല്ലോഷിപ്പും, മൗലാന അബ്ദുല്‍കലാം ആസാദ് ഫൗണ്ടേഷന്‍, യു.എ.ഇ പ്രവാസി അസോസിയേഷന്‍, ജെ.സി.ഡാനിയല്‍ സോഷ്യല്‍ പെര്‍ഫോര്‍മര്‍ ബഹുജന സാഹിത്യ അക്കാദമിയുടെ കര്‍മ്മ ശ്രേഷ്ഠ, പീപ്പിള്‍സ് റിവ്യൂ എക്സലന്‍സ് എന്നീ അവാര്‍ഡുകളും, നവോത്ഥാന അക്കാദമി, ദളിത് സാഹിത്യ അക്കാദമി, പത്തനാപുരം ഗാന്ധി ഭവന്‍, കുവൈറ്റ് തൃശൂര്‍ കെ.എ.സി.സി, ശ്രീ സത്യസായി സേവ, ദ്രാവിഡ മഹാത്മാ അയ്യന്‍കാളി എന്നീ കര്‍മ്മ ശ്രേഷ്ഠ പുരസ്‌ക്കാരങ്ങളും മറ്റു നിരവധി ബഹുമതികളും ലഭിച്ചിട്ടുണ്ട്.