സംയുക്ത ഗ്രൂപ്പ് യോഗത്തിനെതിരെ വിമര്‍ശനവുമായി കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍

സംയുക്ത ഗ്രൂപ്പ് യോഗത്തിനെതിരെ വിമര്‍ശനവുമായി കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍

സംയുക്ത ഗ്രൂപ്പ് യോഗത്തിനെതിരെ വിമര്‍ശനവുമായി കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍. സീനിയര്‍ മോസ്റ്റ് നേതാക്കള്‍ പങ്കെടുത്തത് ശരിയായില്ലെന്നും ഇത്രയും നാള്‍ സൗഭാഗ്യം അനുഭവിച്ച നേതാക്കളാണ് യോഗം ചേര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു. ഗ്രൂപ്പ് യോഗത്തില്‍ അണികള്‍ക്ക് കടുത്ത അമര്‍ഷമുണ്ട്, അതാണ് സമൂഹ മാധ്യമങ്ങളില്‍ കാണുന്നതെന്നും സുധാകരന്‍ കൂട്ടിചേര്‍ത്തു.

വി.ഡി സതീശനോ താനോ പുതിയ ഗ്രൂപ്പുകള്‍ ഉണ്ടാക്കുന്നില്ല. മുമ്പ് വ്യക്തികളാണ് പട്ടിക തയ്യാറാക്കിയത്. ഇത്തവണ വലിയ ചര്‍ച്ച നടന്നുവെന്നും സുധാകരന്‍ പറഞ്ഞു. അതേസമയം സംസ്ഥാന കോണ്‍ഗ്രസിലെ തര്‍ക്ക പരിഹാരങ്ങള്‍ക്കായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ നാളെ കേരലത്തിലെത്തുന്നുണ്ട്.

 

Share

Leave a Reply

Your email address will not be published. Required fields are marked *