തലശ്ശേരി: മലബാര്‍ കാന്‍സര്‍ സെന്റര്‍, കണ്ണൂര്‍ ഡിസ്ട്രിക്ട് കാന്‍സര്‍ കണ്‍ട്രോള്‍ കണ്‍സോര്‍ഷ്യം, എക്‌സൈസ് വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ ആനിമേഷന്‍ വീഡിയോ മത്സരവും (പൊതുജനങ്ങള്‍) ഓണ്‍ലൈന്‍ സ്‌കിറ്റ് മത്സരവും (വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും) രചനാ മത്സരങ്ങളും നടത്തുന്നു. പരമാവധി മൂന്ന് മിനിറ്റ് വീതം ദൈര്‍ഘ്യമുള്ള വീഡിയോ നിര്‍മ്മിച്ച്ജൂണ്‍ 20 നു മുമ്പായി nodrugs2023@gmail.com എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്. കഥ, കവിത രചനാ മത്സരങ്ങള്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജൂണ്‍ 17 ന് 10.00 മണിക്ക് കൂത്തുപറമ്പ് എച്ച്.എസ്.എസ്, തൊക്കിലങ്ങാടിയില്‍ വെച്ച് നടത്തുന്നു. വിശദ വിവരങ്ങള്‍ക്ക് 9496184128, 9447686475 എന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.