കോഴിക്കോട്: രാമനാട്ടുകരയില്‍ വൈറ്റ് സില്‍ക്‌സ് എന്ന തുണിക്കടയ്ക്ക് തീപിടിച്ചു. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് പെട്ടന്ന് തീയണച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. മൂന്നര കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് കടയുടമ മുഹമ്മദ് കുട്ടി പറഞ്ഞു. ഞായറാഴ്ച്ച അവധിയായതിനാല്‍ അടച്ചിട്ടിരിക്കുകയായിരുന്ന രാമനാട്ടുകരയിലെ വൈറ്റ് സില്‍ക്‌സില്‍ പുക ഉയരുന്നത് നാട്ടുകാരാണ് കണ്ടത്. ട്രാഫിക് പോലീസ് അറിയിച്ചതോടെ ഫയര്‍ഫോഴ്‌സ് എത്തി. നാല് യൂണിറ്റ് ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് പെട്ടന്ന് തീയണച്ചതോടെ വലിയ ദുരന്തം ഒഴിവായി. മൂന്നര കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണക്ക്. തൊട്ടടുത്ത് ധാരാളം കടകളും സ്ഥാപനങ്ങളും ഉണ്ട്. അതിവേഗം തീയണച്ചത് രക്ഷയായി. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.