മലപ്പുറം : രാഷ്ട്രീയ സാമൂഹ്യ സാംസ്‌ക്കാരിക മേഖലയിലും പ്രവാസി സമൂഹ സംരക്ഷണ രംഗത്തും നിസ്വാര്‍ത്ഥ സേവനം അര്‍പ്പിച്ച ലോക കേരളസഭ അംഗം പി.കെ. കബീര്‍ സലാലയെ ആദരിച്ചു. പ്രവാസി പെന്‍ഷന്‍ ഹോള്‍ഡേഴ്‌സ് അസ്സോസിയേഷനും എന്‍.ആര്‍.ഐ കൗണ്‍സില്‍ ഓഫ് ഇന്ത്യയും സംയുക്തമായി മലപ്പുറം ചെമ്മാട് വ്യാപാര ഭവന്‍ ഹാളില്‍ സംഘടിപ്പിച്ച ചടങ്ങ് ഗ്ലോബല്‍ ഫ്രണ്ട്ഷിപ്പ് കള്‍ച്ചറല്‍ സെന്റര്‍ ചെയര്‍മാന്‍ സിദ്ദീഖ് പനയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. എന്‍. ആര്‍.ഐ കൗണ്‍സില്‍ ചെയര്‍മാന്‍ പ്രവാസി ബന്ധു ഡോ: എസ്. അഹമ്മദ് കബീര്‍ സലാലക്കുള്ള ഉപഹാരം സമര്‍പ്പിച്ചു.
പ്രവാസ ലോകത്ത് നിന്നും മടങ്ങിയെത്തിയവര്‍ക്കുള്ള പുനരധിവാസ പദ്ധതി നടപ്പാക്കുന്നതില്‍ കബീര്‍ സലാല നല്‍കുന്ന സംഭാവന മഹത്തരമാണെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ കബീര്‍ സലാല മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു.
ആരും മഴു എറിഞ്ഞോ അലാവുദ്ധീന്റെ അത്ഭുത വിളക്ക് ഊതിയോ ഉണ്ടാക്കിയതല്ല കേരളത്തിന്റെ ഈ വികസനം അതിനു പിന്നില്‍ പ്രവാസികളുടെ കണ്ണീരും വിയര്‍പ്പുമാണെന്ന് കബീര്‍ സലാല പറഞ്ഞു. കേരള സര്‍ക്കാര്‍ പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയ ക്ഷേമനിധി മറ്റ് സംസ്ഥാനങ്ങള്‍ മാതൃക ആക്കണമെന്നും കബീര്‍ സലാല കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ സത്താര്‍ ആവിക്കര അദ്ധ്യക്ഷത വഹിച്ചു. ഷെരീഫ് തൃപ്രയാര്‍, വത്സന്‍ നെല്ലിക്കോട്, കെ.എന്‍.എ. അമീര്‍, നൗഷാദ് സിറ്റി പാര്‍ക്ക്, കെ. അബു, അഹമ്മദ് പള്ളിയാളി, ടി. നാരായണന്‍ കണ്ണൂര്‍, എം.ആര്‍. ഷാജു കൊല്ലം , അന്‍ജു ചെമ്മാട്, മുഹമ്മദ് കോയ
ചേലേബ്ര, മൊയ്തു കുഞ്ഞി എന്നിവര്‍ സംസാരിച്ചു.