കൊല്ലം ഫെസ്റ്റ് കൂപ്പണ്‍പ്രകാശനം ചെയ്തു

കൊല്ലം ഫെസ്റ്റ് കൂപ്പണ്‍പ്രകാശനം ചെയ്തു

കുവൈറ്റ്:-കൊല്ലം ജില്ല നിവാസികളുടെ കുവൈറ്റിലെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് പതിനേഴാമത് വാര്‍ഷികാഘോഷം കൊല്ലം ഫെസ്റ്റ് 2023 ‘സ്‌നേഹനിലാവ് ‘ എന്ന പേരില്‍ ഒക്ടോബര്‍ പതിമൂന്നിന് അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌ക്കൂളില്‍ പ്രോഫസര്‍ ഗോപിനാഥ് മുതുകാടിനെ മുഖ്യാതിഥിയായി പങ്കെടുപ്പിച്ചു കൊണ്ട് സംഘടിപ്പിക്കുന്നു. നാട്ടില്‍ നിന്നുള്ള പ്രശസ്ത കലാകാരന്‍മാരുടെയും സമാജം അംഗങ്ങളുടെയും വിവിധ കലാപരിപാടികളും ഇന്ത്യന്‍ സ്‌ക്കൂള്‍ കുട്ടികള്‍ക്കായി ഗോപിനാഥ് മുതുകാടിന്റ മോട്ടിവേഷന്‍ ക്ലാസും സംഘടിപ്പിക്കും.

കൊല്ലം ഫെസ്റ്റ് 2023 യുടെ കൂപ്പണ്‍ പ്രകാശനം പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ സലിം രാജിന്റെ അദ്ധ്യക്ഷതയില്‍ രക്ഷാധികാരി ജോയ് ജോണ്‍ തുരുത്തിക്കര, കൂപ്പണ്‍ കണ്‍വീനര്‍ ഷാജി ശാമുവലിന് നല്‍കി പ്രകാശനം ചെയ്തു. ജനറല്‍ സെക്രട്ടറി ബിനില്‍ റ്റി.ഡി. ആക്ടിംഗ് പ്രസിഡന്റ് അനില്‍കുമാര്‍, ട്രഷറര്‍ തമ്പിലൂക്കോസ്, സെക്രട്ടറി റെജി മത്തായി, വനിത ചെയര്‍ പെഴ്‌സണ്‍ രന്‍ജന ബിനില്‍, വനിത വേദി ട്രഷറര്‍ ഗിരിജ അജയ് , ഫെസ്റ്റ് കമ്മറ്റി അംഗങ്ങളായ ശശികുമാര്‍ കര്‍ത്ത, സംഗീത് സുഗതന്‍, അജയ് നായര്‍ , വര്‍ഗ്ഗീസ് സി.ഐ, ബിനു ബന്യാമന്‍, നൈസാം റാവുത്തര്‍, ജോയ് തോമസ്, രാജൂ വര്‍ഗ്ഗീസ് , ഓഡിറ്റര്‍ ഷാജഹാന്‍, അബ്ദുല്‍ നിയാസ് എന്നിവര്‍ സംസാരിച്ചു. ഷാജി ശാമുവല്‍ സ്വാഗതവും കൊല്ലം ഫെസ്റ്റ് ജോ: കണ്‍വീനര്‍ സജിമോന്‍ തോമസ് നന്ദിയും പറഞ്ഞു. സംഘടന സെക്രട്ടറി ലിവിന്‍ വര്‍ഗ്ഗീസ്, ജോ.ട്രഷറര്‍ സലില്‍ വര്‍മ്മ, റിനില്‍ രാജൂ, എന്നിവര്‍ നേതൃത്വം നല്‍കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *