കോഴിക്കോട്: വ്യാജരേഖ ചമച്ച് ജോലി നേടിയ മുന്‍ എസ്.എഫ്.ഐ നേതാവിനെതിരെയും പരീക്ഷ എഴുതാതെ പരീക്ഷ പാസായ എസ്എ.ഫ്.ഐ സംസ്ഥാന സെക്രട്ടറിക്കെതിരെയും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ മാദ്ധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ കേസെടുക്കുന്നത് നമ്മുടെ നാട്ടില്‍ കേട്ടുകേള്‍വിയില്ലാത്തതാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു.
അഭിപ്രായ സ്വാതന്ത്യത്തെകുറിച്ചും മാദ്ധ്യമസ്വാതന്ത്ര്യത്തെകുറിച്ചും സംസാരിക്കുന്ന സി.പി.എമ്മിന്റെ അഖിലേന്ത്യാ ജനറല്‍സെക്രട്ടറി എന്തുകൊണ്ടാണ് കേരളത്തിലെ വിഷയത്തില്‍ പ്രതികരിക്കാത്തതെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. സര്‍ക്കാരിനെ ചോദ്യം ചെയ്യുന്നവരെ ജയിലിലടയ്ക്കാന്‍ ശ്രമിക്കുകയാണെന്നും ഇതിനെ ചോദ്യം ചെയ്യാന്‍ എന്തുകൊണ്ടാണ് യെച്ചൂരി തയ്യാറാവാത്തതെന്നും സുരേന്ദ്രന്‍ ചോദിച്ചു. സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധതയ്‌ക്കെതിരെ ബി.ജെ.പി ശക്തമായി ചെറുത്ത് നില്‍ക്കുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.