കെ. ശശിധരന്‍ മാസ്റ്റര്‍ സ്ഥാനമേറ്റു

കെ. ശശിധരന്‍ മാസ്റ്റര്‍ സ്ഥാനമേറ്റു

തലശേരി : കോടിയേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ടായി കെ. ശശിധരന്‍ മാസ്റ്റര്‍ സ്ഥാനമേറ്റു. ചമ്പാട് ചോതാവൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങ് കെ.പി.സി.സി നിര്‍വാഹക സമിതി അംഗം വി. രാധാകൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി അംഗം രാജീവന്‍ എളയാവൂര്‍ മുഖ്യപ്രഭാഷണം നടത്തി. അഡ്വ.സി.ടി സജിത്ത്, വി.എന്‍ ജയരാജ് എന്നിവര്‍ സംസാരിച്ചു. വിവിധ ബൂത്ത് കമ്മിറ്റികള്‍ കെ.ശശിധരന്‍ മാസ്റ്ററെ ഷാളണിയിച്ച് അനുമോദിച്ചു. സിനിമാ-സീരിയല്‍ താരം രാജേന്ദ്രന്‍ തായാട്ട്, സംസ്ഥാന ശാസ്ത്രമേളയില്‍ പഠനോപകരണ നിര്‍മ്മാണത്തില്‍ ഒന്നാമതെത്തിയ വി.പി രാജന്‍ മാസ്റ്റര്‍, ആറ് പതിറ്റാണ്ടായി സംഗീത രംഗത്തുള്ള എം. വസന്തകുമാര്‍ എന്നിവരെ ഉപഹാരം നല്‍കി ആദരിച്ചു. വി.സി പ്രസാദ് അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡണ്ട് ടി.പി പ്രേമനാഥന്‍ സ്വാഗതവും, കെ.ശശിധരന്‍ നന്ദിയും പറഞ്ഞു. വിവിധ ബൂത്ത് കമ്മിറ്റി പ്രസിഡണ്ട്മാരെ ചടങ്ങില്‍ ആദരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *