ബഹ്റൈനിലെ ഇന്ത്യന്‍ സ്ഥാനപതി പീയൂഷ് ശ്രീവാസ്തവ ബഹ്റൈനിലെ തന്റെ കാലാവധി ഉടന്‍ പൂര്‍ത്തിയാക്കും, കൂടാതെ തന്റെ പുതിയ ചുമതലകളും ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കുന്നതിനായി ന്യൂഡല്‍ഹിയിലേക്ക് മാറും. 2023 ജൂണ്‍ 10 ന് സ്വിസ് ബെല്‍ ഹോട്ടലില്‍ നടന്ന യാത്രയയപ്പ് സ്വീകരണത്തിന് പി.എല്‍.സി ഗവേണിംഗ് കൗണ്‍സില്‍ അംഗങ്ങള്‍, കമ്മ്യൂണിറ്റി നേതാക്കള്‍, വിവിധ കമ്മ്യൂണിറ്റി സംഘടനകളില്‍ നിന്നുള്ള അംഗങ്ങള്‍ എന്നിവരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇന്ത്യന്‍ കമ്മ്യൂണിറ്റി നേതാക്കള്‍ക്കൊപ്പം പി.എല്‍.സി അദ്ദേഹത്തെ അഭിനന്ദിച്ചു. ”ഇന്ത്യന്‍ സമൂഹത്തിന്റെ ക്ഷേമത്തിന് അംബാസഡര്‍ സുപ്രധാന പ്രാധാന്യം നല്‍കിയിട്ടുണ്ട്. ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിലും ഉഭയകക്ഷി ബന്ധങ്ങളില്‍ ശാശ്വതമായ സ്വാധീനം സൃഷ്ടിക്കുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ബഹ്റൈന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായും പ്രാദേശിക സംഘടനകളുമായും കമ്മ്യൂണിറ്റി അംഗങ്ങളുമായും സജീവമായി ഇടപഴകുകയും സാംസ്‌കാരിക വിനിമയവും സഹകരണവും ഫലപ്രദമായി പ്രോത്സാഹിപ്പിക്കുകയും ചെയ്തു എന്ന് പി.എല്‍.സി കണ്‍ട്രി ഹെഡ് സുധീര്‍ തിരുനിലത്ത് പറഞ്ഞു.
പി.എല്‍.സി പാനല്‍ അഭിഭാഷകന്‍ അഡ്വക്കേറ്റ് താരിഖ് അല്‍-ഓണ്‍, എം.ഡബ്ല്യു.പി.എസ് സെക്രട്ടറി ജനറല്‍ അഡ്വ. മാധവന്‍ കല്ലത്ത്, ബി.കെ.എസ് പ്രസിഡന്റ് പി.വി രാധാകൃഷ്ണ പിള്ള, വേള്‍ഡ് എന്‍.ആര്‍.ഐ കൗണ്‍സില്‍ ഡയറക്ടര്‍ അരുണ്‍ ഗോവിന്ദ്, അന്നൈ തമിള്‍ മന്ദ്രം പ്രസിഡന്റ് പളനി സ്വാമി, കന്നഡ സംഘത്തിന്റെ പ്രസിഡന്റ് പ്രദീപ് ഷെട്ടി. സമന്ത പരിവാര്‍ പ്രസിഡന്റ് മിലന്‍ ബ്രിജ് കിഷോര്‍, തെലുങ്ക് കലാ സമിതി ജനറല്‍ സെക്രട്ടറി വംശി, ഐമാക് ബഹ്റൈന്‍ മീഡിയ സിറ്റി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഫ്രാന്‍സിസ് കൈതാരത്ത്, ഡി.ടി ചെയര്‍മാന്‍ ഉണ്ണികൃഷ്ണന്‍, ബഹ്റൈന്‍ ദിസ് മന്തില്‍ നിന്നുള്ള മിഡില്‍ടണ്‍ എന്നിവര്‍ അദ്ദേഹത്തിന് ആശംസ അര്‍പ്പിച്ചു സംസാരിച്ചു. ബഹ്റൈന്‍ സര്‍ക്കാരില്‍ നിന്നും കമ്മ്യൂണിറ്റി അംഗങ്ങളില്‍ നിന്നും ലഭിച്ച ഊഷ്മളമായ യാത്രയയപ്പിനും പിന്തുണക്കും അംബാസഡര്‍ നന്ദി രേഖപ്പെടുത്തി. പി.എല്‍.സി കണ്‍ട്രി കോര്‍ഡിനേറ്റര്‍ അമല്‍ ദേവ്, ട്രഷറര്‍ ടോജി, പ്രവാസി ലീഗല്‍ സെല്‍ ഗവേണിംഗ് കൗണ്‍സില്‍ അംഗങ്ങളായ വിനോദ് നാരായണന്‍, ജയ്ഷാ, സെന്തില്‍, ശ്രീജ, സ്പന്ദന എന്നിവര്‍ പരിപാടികള്‍ ഏകോപിപ്പിച്ചു. പി.എല്‍.സി ബഹ്റൈന്‍ ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി സുഷമ ഗുപ്ത നന്ദി പറഞ്ഞു. രമണ്‍ പ്രീത് ആയിരുന്നു പരിപാടിയുടെ അവതാരക.