ഉന്നത വിജയികളെ ആദരിച്ചു

ഉന്നത വിജയികളെ ആദരിച്ചു

മാഹി: മാഹി വെസ്റ്റ് പള്ളൂര്‍ മഹാത്മാ റസിഡന്‍സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി , പ്ലസ്.ടു ഉന്നത വിജയികളെ ആദരിച്ചു. ആദരിക്കല്‍ ചടങ്ങ് പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫര്‍ അസീസ് മാഹി ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് ടി. സിയാദ് അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി എം. ശ്രീജയന്‍, വനിത വേദി പ്രസിഡന്റ് ഫൗസിയ അഷറഫ്, വനിതവേദി സെക്രട്ടറി രസ്‌ന അരുണ്‍ എന്നിവര്‍ ആശംസ നേര്‍ന്നു. അസോസിയേഷന്‍ സെക്രട്ടറി രൂപേഷ് ബ്രഹമം സ്വാഗതവും അസോസിയേഷന്‍ സെക്രട്ടറി കെ.കെ റയീസ് നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *