27 വര്‍ഷങ്ങള്‍ക്ക് ശേഷം ലോകസുന്ദരി മത്സരത്തിന് ആതിഥേയത്വം വഹിക്കാന്‍ ഇന്ത്യ

27 വര്‍ഷങ്ങള്‍ക്ക് ശേഷം ലോകസുന്ദരി മത്സരത്തിന് ആതിഥേയത്വം വഹിക്കാന്‍ ഇന്ത്യ

മുംബൈ: ഈ വര്‍ഷത്തെ ലോകസുന്ദരി മത്സരത്തിന് ആതിഥേയത്വം വഹിക്കാന്‍ ഇന്ത്യ. 27 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ലോകസുന്ദരി മത്സരത്തിന് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത്. 71ാമത് ലോകസുന്ദരി മത്സരം നവംബറിലാണ് മത്സരം, എന്നാല്‍ തീയതികള്‍ പ്രഖ്യാപിച്ചിട്ടില്ല. 1996 ലാണ് ഇന്ത്യയില്‍ അവസാനമായി ലോകസുന്ദരി മത്സരത്തിന് ആതിഥേയത്വം വഹിച്ചത്. അന്ന് ലോകസുന്ദരി കിരീടം റീത്ത ഫറിയയിലൂടെ ഇന്ത്യ കരസ്ഥമാക്കുകയും ചെയ്തു.
ഒരുമാസം നീണ്ടുനില്‍ക്കുന്ന മത്സരത്തില്‍ 130 രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ഥികള്‍ പങ്കെടുക്കും. നിരവധി മത്സരങ്ങളാണു മത്സരാര്‍ഥികള്‍ക്കായി കാത്തിരിക്കുന്നത്. മിസ് വേള്‍ഡ് ഓര്‍ഗനൈസേഷന്റേതിന് സമാനമായ മൂല്യങ്ങളുള്ള ഈ മനോഹര രാജ്യത്തുവച്ച് ലോകസുന്ദരി കിരീടം കൈമാറുന്നതില്‍ വളരെ ആവേശത്തിലാണെന്നു നിലവിലെ ലോകസുന്ദരി കരലീന ബിയെലവ്‌സ്‌ക പറഞ്ഞു.

റീത്ത ഫറിയ (1966), ഐശ്വര്യ റായ് (1994), ഡയാന ഹെയ്ഡന്‍ (1997), യുക്ത മൂഖി (1999), പ്രിയങ്ക ചോപ്ര (2000), പാര്‍വതി ഓമനക്കുട്ടന്‍ (2008), മാനുഷി ചില്ലര്‍ (2017) എന്നിവരാണു ഇന്ത്യയിലേക്കു ലോകകസുന്ദരി കിരീടം എത്തിച്ചത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *