റിയാദ്: ഈ വര്‍ഷം ഹജ്ജ് കര്‍മ്മം നിര്‍വഹിക്കാനെത്തുന്ന ഹാജിമാരെ സഹായിക്കുന്നതിനായി റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി രക്തദാന ക്യാംപ് സംഘടിപ്പിച്ചു. കിംഗ് സഊദ് മെഡിക്കല്‍ സിറ്റിയുമായി സഹകരിച്ച് നടത്തിയ ക്യാംപില്‍ സ്ത്രീകളടക്കം നാനൂറോളം പേര് രക്തം ദാനം ചെയ്തു. റിയാദ് കെ.എം.സി.സിയുടെ ഫുട്ബോള്‍ ടൂര്‍ണമെന്റ് നടക്കുന്ന അസീസിയയിലെ അല്‍മസാന അസിസ്റ്റ് ഫുട്ബാള്‍ അക്കാദമി ഗ്രൗണ്ടിലായിരുന്നു ക്യാംപ് സംഘടിപ്പിച്ചത്. റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി.പി മുസ്തഫ അധ്യക്ഷത വഹിച്ചു. നാഷണല്‍ കമ്മിറ്റി സെക്രട്ടറിേയറ്റ് മെമ്പര്‍ വി.കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
യു.പി മുസ്തഫ, ജലീല്‍ തിരൂര്‍, മുജീബ് ഉപ്പട, കെ.ടി അബൂബക്കര്‍, അബ്ദുറഹ്മാന് ഫറോക്ക്, ബാവ താനൂര്‍, ഷാഹിദ് മാസ്റ്റര്‍, സഫീര്‍ തിരൂര്‍, അലി വയനാട്, പി.സി മജീദ് കാളമ്പാടി , ഉമ്മര്‍ അമാനത്ത് , സലീം തൃശൂര്‍, ശിഹാബ്, ദഖ്വാന് വയനാട്, സമദ് ചുങ്കത്തറ, നിയാസ്, സുഫിയാന്, മുനീര്‍ മക്കാനി, ബഷീര്‍ വല്ലാഞ്ചിറ എന്നിവര്‍ക്ക് പുറമെ വിവിധ മണ്ഡലം, ജില്ലാ, ഏരിയാ ഭാരവാഹികളും നേതൃത്വം നല്കി. വെല്‍ഫെയര്‍ വിങ് ചെയര്മാന് സിദ്ധീഖ് തുവ്വൂര്‍ സ്വാഗതവും വൈസ് ചെയര്മാന് മെഹ്ബൂബ് മര്‍ജാന്‍ നന്ദിയും പറഞ്ഞു.