സി എച്ച് അബു മെമ്മോറിയല്‍ പ്രി സ്‌കൂള്‍ ഉദ്ഘാടനം ചെയ്തു

സി എച്ച് അബു മെമ്മോറിയല്‍ പ്രി സ്‌കൂള്‍ ഉദ്ഘാടനം ചെയ്തു

ചൊക്ലി: മരാങ്കണ്ടി എം.ഇ.എം സ്‌കൂള്‍ മാനേജ്മന്റ് കമ്മിറ്റിയുടെ പുതിയ സംരംഭമായ (സി എച്ച് അബു മെമ്മോറിയല്‍ പ്രീ സ്‌കൂള്‍) പ്രൊഫസ്സര്‍ സഹീര്‍ ഉദ്ഘാടനം ചെയ്തു. എം.ഇ.എം സ്‌കൂള്‍ സ്ഥാപക പ്രസിഡന്റും അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകനും രാഷ്ട്രീയനേതാവും കെ.എം.സി.സി സ്ഥാപക നേതാവുമായിരുന്ന സി എച്ച് അബു സാഹിബിന്റെ സ്മരണ നിലനിര്‍ത്താനാണ് അദ്ദേഹത്തിന്റെ നാമത്തില്‍ സ്‌കൂള്‍ സ്ഥാപിച്ചത്. സ്‌കൂള്‍ എച്ച്.എം കെ. വസന്ത ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി സി.വി.എ ലത്തീഫ് സ്വാഗത പ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് സമീറ ആശംസാ പ്ര സംഗം നടത്തി. മാനേജര്‍ വി.പി അബ്ദുല്‍ ഖാദര്‍ നന്ദി പറഞ്ഞു. സ്‌കൂള്‍ കമ്മിറ്റി പ്രസിഡന്റ് സി.എച് സാജിദ്, ട്രഷറര്‍ മുഹ മ്മദ് റഫീഖ്, കെ.സി കുഞ്ഞഹമ്മദ്, സി.എച് യൂസുഫ്, മൊയ്ദു ഹാജി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *