കോഴിക്കോട്: സംസ്ഥാന സര്‍ക്കാറിന്റെ വികസനങ്ങള്‍ മാധ്യമങ്ങള്‍ ബോധപൂര്‍വ്വം തമസ്‌ക്കരിക്കുന്നത് ഖേദകരമാണ് ആയത് തിരുത്തണമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ ആവശ്യപ്പെട്ടു. വനം പരിസ്ഥിതി നിയമങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കാന്‍ കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തും എന്നു അദ്ദേഹം കൂട്ടിചേര്‍ത്തു. എന്‍.സി.പി സ്ഥാപക ദിനത്തോടനുബന്ധിച്ചു കോഴിക്കോട് ജില്ലയിലെ പാര്‍ട്ടി മുതിര്‍ന്ന നേതാക്കളെ ആദരിക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദേഹം.
ജില്ലാ പ്രസിഡണ്ട് മുക്കം മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ.പി.എം. സുരേഷ് ബാബു, പി.ജെ കുഞ്ഞുമോന്‍, എം. ആലിക്കോയ ,ആലീസ് മാത്യു, ടി.എന്‍. ശിവ ശങ്കരന്‍ , സുബാഷ് പുഞ്ചക്കോട്ടില്‍, പി.വി അജ്മല്‍ , സി.ആര്‍.സജിത്ത് എന്നിവര്‍ പ്രസംഗിച്ചു. പി.കെ.എം ബാലകൃഷ്ണന്‍ മുതിര്‍ന്ന നേതാക്കളെ പരിചയപ്പെടുത്തി കെ.ടി.എം കോയ സ്വാഗതവും പി.ആര്‍ സുനില്‍ സിംഗ് നന്ദിയും പറഞ്ഞു.