യു.യു.സി ആള്‍മാറാട്ട കേസ്: കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിന് വന്‍ തുക പിഴയിട്ട് കേരള സര്‍വകലാശാല സിന്റിക്കേറ്റ്

യു.യു.സി ആള്‍മാറാട്ട കേസ്: കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിന് വന്‍ തുക പിഴയിട്ട് കേരള സര്‍വകലാശാല സിന്റിക്കേറ്റ്

തിരുവനന്തപുരം: യു.യു.സി ആള്‍മാറാട്ടവുമായി ബന്ധപ്പെട്ട് കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിന് വന്‍ തുക പിഴയിട്ട് കേരള സര്‍വകലാശാല സിന്റിക്കേറ്റ്. 1,55,938 രൂപയാണ് കോളേജിനോട് അടയ്ക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്ന തുക. ഇതുവഴിയുണ്ടായ നഷ്ടം കൊളേജില്‍ നിന്നും ഈടാക്കുന്നതിന്റെ കൂടി ഭാഗമായാണ് പിഴയിട്ടത്.

ആള്‍മാറാട്ടം കണ്ടെത്തിയതിലൂടെ സര്‍വ്വകലാശാല തെരെഞ്ഞെടുപ്പ് മാറ്റിവയ്‌ക്കേണ്ടി വന്ന സാഹചര്യത്തിലാണ് നടപടി.സര്‍വകലാശാലയിലെ 183 അഫിലിയേറ്റഡ് കോളേജുകളില്‍ നിന്നുള്ള 39 യു.യു.സിമാരെ അയോഗ്യരാക്കിയിട്ടുണ്ട്. പ്രായപരിധി കഴിഞ്ഞവരും നിയമാനുസരണം മത്സരിക്കാന്‍ യോഗ്യതയില്ലാത്ത യുയുസിമാരെയുമാണ് അയോഗ്യരാക്കിയത്.ഇന്നലെ സര്‍വകലാശാല വിസി ഡോ. മോഹന്‍ കുന്നമ്മലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന സിന്‍ഡിക്കേറ്റിന്റേതാണ് തീരുമാനം.

Share

Leave a Reply

Your email address will not be published. Required fields are marked *