ന്യൂഡല്‍ഹി: ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ പരാതികളില്‍ നടപടി ഉണ്ടായില്ലെങ്കില്‍ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കില്ലെന്ന് ഗുസ്തി താരം സാക്ഷി മാലിക്. സോനിപത്തില്‍ നടത്തുന്ന ഖാപ്പ് പഞ്ചായത്തിനോട് അനുബന്ധിച്ചാണ് സാക്ഷി മാലിക് നിലപാട് അറിയിച്ചത്.
”ഞങ്ങളുന്നയിക്കുന്ന പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചാലേ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കൂ. നിങ്ങള്‍ക്ക് മനസിലാക്കാന്‍ കഴിയാത്ത നിലയിലുള്ള മാനസിക സംഘര്‍ഷങ്ങളിലൂടെയാണ് ഓരോ ദിവസവും ഞങ്ങള്‍ കടന്നുപോകുന്നത്” – സാക്ഷി മാലിക് പറഞ്ഞു. ഖാപ് പഞ്ചായത്തില്‍ സാക്ഷിക്ക് പുറമെ ബജ്‌റംഗ് പുനിയ, സത്യവ്രത് കഡിയന്‍, ഭര്‍ത്താവ് സോംവീര്‍ രതി എന്നിവരും പങ്കെടുക്കുന്നുണ്ട്. കേന്ദ്ര കായിക മന്ത്രിയുടെ വാഗ്ദാന പ്രകാരം ജൂണ്‍ 15-നകം ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ തൊട്ടടുത്ത ദിവസം മുതല്‍ വീണ്ടും പ്രക്ഷോഭം ആരംഭിക്കുമെന്ന് ബജ്‌റംഗ് പുനിയ വ്യക്തമാക്കി.
#WATCH | “We will participate in Asian Games only when all these issues will be resolved. You can’t understand what we’re going through mentally each day”: Wrestler Sakshee Malikkh in Sonipat pic.twitter.com/yozpRnYQG9
— ANI (@ANI) June 10, 2023