ന്യൂഡല്‍ഹി: കൊവിഡിന് ശേഷം വര്‍ക്ക് പോളിസിയില്‍ മാറ്റം വരുത്തിയെങ്കിലും സ്ഥിരമായി ഓഫീസില്‍ വരാത്ത ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയുമായി ഗൂഗിള്‍. ഇപ്പോള്‍ ആഴ്ചയില്‍ മൂന്ന് ദിവസമെങ്കില്‍ ഓഫിസില്‍ വരണം. അല്ലാത്ത ജീവനക്കാരുടെ ഹാജര്‍ നില പരിശോധിച്ച് നടപടി ഉണ്ടാകുമെന്ന് ഗൂഗിള്‍ ചീഫ് പീപ്പിള്‍ ഓഫീസറായ ഫിയോണ സിക്കോണി പറഞ്ഞു. ജീവനക്കാരെ ഓഫിസുകളിലേക്ക് തിരികെ കൊണ്ടുവരാന്‍ ഗൂഗിള്‍ ശക്തമായ ശ്രമം നടത്തുന്നതായി സമീപകാല നയ അപ്ഡേറ്റുകള്‍ സൂചിപ്പിക്കുന്നു.
കമ്പനി അതിന്റെ ഹൈബ്രിഡ് വര്‍ക്ക് പോളിസി അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ജീവനക്കാര്‍ ഇപ്പോള്‍ ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും ഓഫിസുകളില്‍ വരണമെന്ന് ജീവനക്കാര്‍ക്ക് അയച്ച ഔദ്യോഗിക ഇമെയിലില്‍ അറിയിച്ചിട്ടുണ്ടെന്നും ഓഫിസില്‍ എത്തുന്നതില്‍ സ്ഥിരത പുലര്‍ത്താത്ത ജീവനക്കാര്‍ക്കുള്ള മുന്നറിയിപ്പ് ആണിതെന്നും സിക്കോണി അറിയിച്ചു.
ഓഫീസിന് സമീപമുള്ളവര്‍ക്കും ദൂരെയുള്ളവര്‍ക്കും ഒരു ഹൈബ്രിഡ് വര്‍ക്ക് ഷെഡ്യൂളിലേക്ക് മാറാം. ഗൂഗിളിന്റെ കമ്മ്യൂണിറ്റിയുമായി കൂടുതല്‍ ബന്ധമുണ്ടാകണമെങ്കില്‍ ഓഫിസില്‍ എത്തിയെ തീരു. നെഗറ്റീവ് ഫീഡ്ബാക്ക് കാരണം തുടക്കത്തില്‍ റിമോട്ട് വര്‍ക്ക് പ്ലാനുകളില്‍ ഇളവ് വരുത്തിയതിന് ശേഷമാണ് ഈ മാറ്റം. മുന്‍കാലങ്ങളില്‍, ഓഫീസിലേക്ക് മടങ്ങാന്‍ ജീവനക്കാരെ പ്രോത്സാഹിപ്പിക്കുന്നതിന് ഗൂഗിള്‍ വിവിധ തന്ത്രങ്ങള്‍ പരീക്ഷിച്ചിട്ടുണ്ട്, സംഗീതകച്ചേരികള്‍, മാര്‍ച്ചിംഗ് ബാന്‍ഡുകള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.