ജഗന്നാഥ ക്ഷേത്രത്തില്‍ ഇളനീര്‍വെപ്പ്

ജഗന്നാഥ ക്ഷേത്രത്തില്‍ ഇളനീര്‍വെപ്പ്

തലശ്ശേരി: ശ്രീ ജഗന്നാഥക്ഷേത്രത്തിലെ ഇളനീരാട്ട മഹോത്സവത്തിന്റെ ഭാഗമായി ഇന്നലെ രാത്രി 9.15 ന് ഇളനീര്‍ വെപ്പ് നടന്നു. വിവിധ പ്രദേശങ്ങളിലെ മഠങ്ങളില്‍ നിന്നും സങ്കേതങ്ങളില്‍ നിന്നും വ്രതാനുഷ്ഠാനങ്ങളോടെ നൂറ് കണക്കിന് ഇളനീര്‍ കാവുകളുമായി ഓംകാരങ്ങളോടെ ആയിരങ്ങളാണ് ക്ഷേത്രാങ്കണത്തിലേക്ക് ഒഴുകിയെത്തിയത്. ജ്ഞാനോദയയോഗം പ്രസിഡണ്ട് അഡ്വ കെ. സത്യന്‍, ഡയറക്ടര്‍മാരായ അഡ്വ.കെ. അജിത് കുമാര്‍ ,സി. ഗോപാലന്‍, രാജീവന്‍ മാടപ്പീടിക തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് മേല്‍നോട്ടം വഹിച്ചു. ഇന്ന് രാത്രി 9.15 ന് ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ ഇളനീര്‍ അഭിഷേകം നടക്കും. മേല്‍ശാന്തി സബീഷ് നേതൃത്വം നല്‍കും.

 

Share

Leave a Reply

Your email address will not be published. Required fields are marked *