ദുബായ്: കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയപോര്‍ട്ടിനോട് കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന അവഗണന പ്രതിഷേധാര്‍ഹമാണെന്ന് സാമൂഹ്യ-രാഷ്ടീയ പ്രവര്‍ത്തകന്‍ പുന്നക്കന്‍ മുഹമ്മദലി. കണ്ണൂര്‍ എയര്‍പോര്‍ട്ടിനോട് വ്യോമയാന വകുപ്പും അതിന്റെ മന്ത്രിയും ചിറ്റമ്മനയമാണ് സ്വീകരിച്ചിരിക്കുന്നത്. കേരളത്തിലെ രാഷ്ടീയ പാര്‍ട്ടികളും ജനപ്രതിനിധികളും ജനാധിപത്യവിശ്വാസികളും ശക്തമായി പ്രതികരിക്കണം. കേരളത്തിലെ മറ്റു എയര്‍പോര്‍ട്ടില്‍ നല്‍കുന്നതിനേക്കാള്‍ ഭാരിച്ച ടിക്കറ്റ് ചാര്‍ജ്ജ് കൊടുത്തിട്ടുപോലും കൂടുതല്‍ വിമാനങ്ങള്‍ അനുവദിക്കാത്തത് കണ്ണൂര്‍ എയര്‍പോര്‍ട്ട് തകര്‍ക്കാനുള്ള അജണ്ടയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വ്യോമയാന മന്ത്രാലയവുമായി അടിയന്തരമായി ഇടപ്പെട്ട് പ്രശ്‌നപരിഹാരം നടത്തണമെന്ന് പുന്നക്കന്‍ മുഹമ്മദലി ആവശ്യപ്പെട്ടു.