എ.വി.രത്‌നകുമാര്‍ മാസ്റ്റരുടെ മന:ശ്ശാസ്ത്ര പുസ്തകം , മനസ് തുറക്കാം, പ്രകാശനം തിങ്കളാഴ്ച

എ.വി.രത്‌നകുമാര്‍ മാസ്റ്റരുടെ മന:ശ്ശാസ്ത്ര പുസ്തകം , മനസ് തുറക്കാം, പ്രകാശനം തിങ്കളാഴ്ച

തലശ്ശേരി: വടക്കുമ്പാട് മീത്തും ഭാഗം ഗ്രാന്‍മ തീയേറ്ററിന്റെ സാരഥിയും സാമൂഹ്യ പ്രവര്‍ത്തകനുമായ എ.വി രത്‌നകുമാര്‍ മാസ്റ്റരുടെ മനശ്ശാസ്ത്ര സംബന്ധിയായ മനസ് തുറക്കാം എന്ന പുസ്തകം തിങ്കളാഴ്ച പ്രകാശിതമാവും. മഠത്തുംഭാഗം ഗ്രാന്‍മ തീയേറ്ററില്‍ വൈകിട്ട് 4.30ന് ചേരുന്ന നാട്ടുകൂട്ടായ്മയില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ പുസ്തക പ്രകാശനം നിര്‍വ്വഹിക്കും. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ.കെ.വി മനോജ് കുമാര്‍ പുസ്തകം ഏറ്റുവാങ്ങും. ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡണ്ട് മുകുന്ദന്‍ മഠത്തില്‍ പുസ്തക പരിചയം നല്‍കും. എ.വി. രത്‌നകുമാര്‍ മാസ്റ്റര്‍, എ.വി.രാജന്‍, പി.പ്രകാശന്‍, കെ.സിനേഷ്, എം.ശ്യാമള, സി.ടി.കെ സാഗിനി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *