എന്‍.സി.പി വര്‍ക്കിങ് പ്രസിഡന്റുമാരായി പ്രഫുല്‍ പട്ടേലിനെയും സുപ്രിയ സുലെയെയും പ്രഖ്യാപിച്ച് ശരദ് പവാര്‍

എന്‍.സി.പി വര്‍ക്കിങ് പ്രസിഡന്റുമാരായി പ്രഫുല്‍ പട്ടേലിനെയും സുപ്രിയ സുലെയെയും പ്രഖ്യാപിച്ച് ശരദ് പവാര്‍

ന്യൂഡല്‍ഹി: പുതിയ വര്‍ക്കിങ് പ്രസിഡന്റുമാരെ നിയമിച്ച് എന്‍.സി.പി. സുപ്രിയ സുലെയെയും പ്രഫുല്‍ പട്ടേലിനെയുമാണ് പുതിയ വര്‍ക്കിങ് പ്രസിഡന്റുമാരായി നിയമിച്ചിരിക്കുന്നത്. നിലവില്‍ എന്‍.സി.പിയുടെ വൈസ് പ്രസിഡന്റാണ് പ്രഫുല്‍ പട്ടേല്‍. അജിത് പവാറിന്റെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം. പാര്‍ട്ടിയുടെ 25ാം വാര്‍ഷികത്തിലാണ് ശരദ് പവാറിന്റെ പ്രഖ്യാപനം.

ബാരാമതിയില്‍ നിന്നുള്ള എം.പിയാണ് സുപ്രിയ. മഹാരാഷ്ട്ര, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളുടെ ചുമതലയാണ് സുപ്രിയ സുലെക്ക് നല്‍കിയത്. കൂടാതെ സ്ത്രീകള്‍, യുവാക്കള്‍, വിദ്യാര്‍ഥികള്‍, ലോക്സഭ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളും സുപ്രിയ കൈകാര്യം ചെയ്യും. മധ്യപ്രദേശ്, രാജസ്ഥാന്‍, ഗോവ സംസ്ഥാനങ്ങളുടെ ചുമതല പ്രഫുല്‍ പട്ടേലിനും നല്‍കി. ഒഡിഷ, പശ്ചിമ ബംഗാള്‍, കര്‍ഷകര്‍, ന്യൂനപക്ഷ വകുപ്പ് എന്നീ വിഷയങ്ങളുടെ ചുമതലയും കര്‍ഷക ന്യൂനപക്ഷ വകുപ്പിന്റെ ചുമതലയും എന്‍.സി.പി ദേശീയ ജനറല്‍ സെക്രട്ടറി സുനില്‍ തത്കറെയ്ക്ക് നല്‍കി. പാര്‍ട്ടി ഡല്‍ഹി അധ്യക്ഷനായി നന്ദ ശാസ്ത്രിയെയും പ്രഖ്യാപിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *