വ്യത്യസ്ത മേഖലകളില്‍ തിളങ്ങിയ വിദേശികളെ സ്വന്തം രാജ്യത്തോട് ചേര്‍ത്തുപിടിക്കുക എന്ന ആശയത്തോടെ യു.എ.ഇ ഗവണ്‍മെന്റ് നല്‍കുന്ന ഗോള്‍ഡന്‍ വിസ കരസ്ഥമാക്കി എന്‍.എം ബാദുഷ. കേരളത്തില്‍ ആദ്യമായാണ് ഒരു പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിക്കുന്നത്. പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ ദുബായിലെ പ്രമുഖ കമ്പനിയായ ഇ.സി.എച്ച് ആണ് ഗോള്‍ഡന്‍ വിസ നല്‍കി ആദരിച്ചത്. മലയാള സിനിമയിലെ നിര്‍മ്മാതാവും മികച്ച സിനിമകളുടെ പ്രൊജക്റ്റ് ഡിസൈനറും കൂടിയാണ് ബാദുഷ. ‘ആദ്യമായി കേരളത്തിലെ ഒരു പ്രൊഡക്ഷന്‍ കോണ്‍ട്രോളര്‍ക്കു ലഭിക്കുന്ന ഗോള്‍ഡന്‍ വിസ എന്ന ബഹുമതി മലയാള സിനിമാ സ്‌നേഹികള്‍ തന്ന അംഗീകാരമായി കരുതുന്നുവെന്ന് ബാദുഷ പറഞ്ഞു’.
മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള താര പ്രമുഖര്‍ക്കും എം.എ യൂസഫലി ഉള്‍പ്പെടെയുള്ള വ്യവസായികള്‍ക്കുമായിരുന്നു യു.എ.ഇ ഗോള്‍ഡന്‍ വിസ ആദ്യം അനുവദിച്ചത്. എങ്കിലും ഇതര മേഖലകളിലെ മറ്റു പ്രമുഖ വ്യക്തികള്‍ക്കും ഇപ്പോള്‍ ദുബായ് ഗവണ്‍മെന്റ് ഗോള്‍ഡന്‍ വിസ നല്‍കുന്നുണ്ട്. നിലവില്‍ ഫെഫ്ക പ്രൊഡക്ഷന്‍ യൂണിയന്‍ പ്രസിഡണ്ട് കൂടിയാണ് എന്‍.എം.ബാദുഷ.